Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുല്‍കിത് സമ്രാട്ടുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം നടി യാമിയാണെന്ന് വെളിപ്പെടുത്തി സല്‍മാന്റെ രാഖി സഹോദരി ആയ ശ്വേത

13 JULY 2016 07:05 PM IST
മലയാളി വാര്‍ത്ത.

ആരെയും അധികം വീട്ടില്‍ കയറ്റരുത് എന്തിന്റെ പേരിലായാലും. ഞാനും ഭര്‍ത്താവും കൂടി അമ്മയെ കാണാന്‍ പോകുമ്പോള്‍ അവളും എത്തുമായിരുന്നു. അന്നെല്ലാം വീട്ടില്‍വന്ന് നായ്ക്കുട്ടിയെ ഓമനിച്ചുകൊണ്ടു നില്‍ക്കും. പതിയെപ്പതിയെ എന്റെ ഭര്‍ത്താവിലായി കണ്ണ്. അവളെന്റെ ഭര്‍ത്താവിനെ വലയില്‍വീഴ്ത്തിയതോടെയാണ് ഞങ്ങളുടെ വിവാഹബന്ധം തകര്‍ന്നത്. പുല്‍കിത് സമ്രാട്ടുമായുള്ള വിവാഹബന്ധം തകര്‍ത്തത് തന്റെ കൂട്ടുകാരിതന്നെയായ നടി യാമിയാണെന്ന് ചാനല്‍ പത്രപ്രവര്‍ത്തകയായിരുന്ന ശ്വേത വെളിപ്പെടുത്തുന്നു.
വിവാഹമോചനം ഒരു പുതുമയുള്ള വാര്‍ത്തയല്ല സിനിമാലോകത്ത്. അതേസമയം, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം നടി ശ്വേതയും നടന്‍ പുല്‍കിത് സമ്രാട്ടും വേര്‍പിരിഞ്ഞത് ഇപ്പോഴും സജീവ ചര്‍ച്ചയാണ്. അതിന് മറ്റൊരു കാരണവുമുണ്ട് പത്രപ്രവര്‍ത്തകയായ ശ്വേത സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരിക്കല്‍ രക്ഷാബന്ധന്‍ ദിവസം രാഖി കൈയില്‍ക്കെട്ടി സല്‍മാനെ സഹോദരനായി പ്രഖ്യാപിച്ച ശ്വേതയെ പുല്‍കിതിന് കന്യാദാനം നടത്തി കൈപിടിച്ചുകൊടുത്തതും സല്‍മാന്‍ ഖാനായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വെളിപ്പെടുത്താതെയാണ് ശ്വേതയും പുല്‍കിതും വേര്‍പിരിഞ്ഞത്.
നടി യാമി ഗൗതവുമായുള്ള പുല്‍കിതിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന ഗോസിപ്പുകള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ശ്വേത. യാമിയാണ് തന്റെ വിവാഹജീവിതം തകര്‍ത്തതെന്ന് ശ്വേത പറയുന്നു. ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പേ ഞാനും പുല്‍കിതും തമ്മില്‍ നല്ല ബന്ധമായിരുന്നു. അന്ധേരിയില്‍ എന്റെ അമ്മ താമസിക്കുന്ന അപാര്‍ട്ട്മെന്റിലായിരുന്നു യാമിയും താമസിച്ചിരുന്നത്.
പുല്‍കിതും ഞാനും അമ്മയെ കാണാനായി അവിടെ ചെല്ലുമ്പോള്‍ യാമിയും എത്തും. ഞങ്ങളുടെ നായക്കുട്ടിയുമായായിരുന്നു അവളുടെ കൂട്ട് ആദ്യമെല്ലാം. പിന്നീട് അവള്‍ എന്റെ ഭര്‍ത്താവിലും നോട്ടമിട്ടു. യാമിയോട് അടുപ്പം തുടങ്ങിയതോടെ പുല്‍കിതിന്റെ സ്വഭാവത്തിനും മാറ്റം വന്നുതുടങ്ങി. ഇപ്പോള്‍ യാമി എന്റെ സുഹൃത്തല്ല. ഒരു കാര്യത്തില്‍ യാമിയോട് നന്ദിയുണ്ട്. പുല്‍കിതിന്റെ തനിനിറം കാണിച്ചുതന്നതിന്- ശ്വേത പറഞ്ഞു.

പക്ഷേ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് പുല്‍കിത് പിരിഞ്ഞുപോയതെന്ന് ശ്വേത പറയുന്നു. കാരണമെന്തെന്ന് ശ്വേതക്ക് ഇപ്പോഴും അറിയില്ല. പിരിയാന്‍ പോകുകയാണെന്ന് പുല്‍കിത് പറഞ്ഞപ്പോള്‍ അത് ലോകത്തോട് തുറന്നുപറയാനാണ് പറഞ്ഞത്. പക്ഷേ പുല്‍കിത് അതിന് തയ്യാറായില്ല. സനം രേ എന്ന ചിത്രത്തിന്റെ സെറ്റില്‍ യാമി ഗൗതമും പുല്‍കിതും അടുത്തിടപഴകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന പ്രചരണം ഉണ്ടായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (4 minutes ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (25 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (57 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (1 hour ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (2 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (2 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (3 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

Malayali Vartha Recommends