സീരിയല്‍ നടനെതിരെ പീഡന കേസ്...

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സീരിയല്‍ നടനെതിരെ കേസെടുത്തു. ടെലിവിഷന്‍ അവതാരകനും ഹിന്ദി സീരിയല്‍ നടനുമായ പാര്‍ത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗര്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
നേരത്തെ സെക്ഷന്‍ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് ചാര്‍ജ് ചെയ്തിരുന്ന കേസ് പരാതിക്കാരിയായ 20 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പിലേക്ക് മാറ്റുകയായിരുന്നു. തനിക്ക് 16 വയസ്സുള്ളപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് യുവതി രണ്ടാമതും മൊഴി നല്‍കിയതോടെയാണ് പ്രതി പോക്‌സോ വകുപ്പില്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇയാള്‍ ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈസി യെ യാരിയാന്‍, ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്നീ സീരിയലുകളിലുണ്ട്. അതേസമയം പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ദിന്‍ദോഷി കോടതിയെ സമീപ്പിച്ചതിനാല്‍ ഇത് വരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണറിയുന്നത്.
https://www.facebook.com/Malayalivartha