വിനോദ് ഖന്ന അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയും ആയിരുന്ന വിനോദ് ഖന്ന (70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മുംബൈ എച്ച് എന്‍ റിലയന്‍സ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ ആയിരുന്നു. മാന്‍ ക മീത് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് സിനിമകളില്‍ അരങ്ങേറിയത്. 140ലധികം ചിത്രങ്ങളില്‍ അഭിനയിച്ച വിനോദ് ഖന്ന 1997ലാണ് ബിജെപിയില്‍ ചേരുന്നത്. 3 തവണ എം പി ആയ അദ്ദേഹം 2002 ല്‍ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം മകന്‍ പുറത്തുവിട്ടതോടെയാണ് രോഗാവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ വന്നത്.
https://www.facebook.com/Malayalivartha