പ്രിയങ്ക ചോപ്ര നടത്തിയ പാര്‍ട്ടിയില്‍ എല്ലാവരും പങ്കെടുത്തു; വിനോദ് ഖന്നയുടെ ശവസംസ്‌കാര ചടങ്ങില്‍ ആരെയും കണ്ടില്ല; യുവതാരങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു: റിഷി കപൂര്‍

അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയെ ബോളിവുഡ് യുവതാരങ്ങള്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റിഷി കപൂര്‍. വിനോദ് ഖന്നയുടെ ശവസംസ്‌കാരത്തിന് ഇന്നത്തെ തലമുറയിലെ ഒരു യുവതാരങ്ങള്‍ പോലും പങ്കെടുത്തില്ലെന്നും ഇത് നാണക്കേടാണെന്നും റിഷി കപൂര്‍ പറയുന്നു. 'കൂടെ പ്രവര്‍ത്തിക്കുന്ന ആളുകൂടിയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ആദരിക്കാന്‍ പഠിക്കണം. ഇന്നത്തെ തലമുറയിലെ താരങ്ങളോട് എനിക്ക് ദേഷ്യമാണ്. റിഷി കപൂര്‍ പറഞ്ഞു.
ബോളിവുഡില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരമാണ് വിനോദ് ഖന്ന. ബോളിവുഡില്‍ വില്ലനായി എത്തി മുന്‍ നിര നായകനായി വളര്‍ന്ന നടനാണ് വിനോദ് ഖന്ന. 1968ലാണ് വിനോദ് ഖന്ന സിനിമാ രംഗത്തെത്തുന്നത്. മന്‍ ക മീത് ആയിരുന്നു ആദ്യ ചിത്രം. 80 കാലഘട്ടത്തിലെ മുന്‍ നിര നായകമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1971ല്‍ പുറത്തിറങ്ങിയ ;ഹം തും ഓര്‍ വോ എന്ന ചിത്രമാണ് അദ്ദേഹത്തെ മുന്‍നിരയിലേക്ക് എത്തിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം;ദില്‍വാലേയിലാണ് അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha