ബീഫ് വിവാദത്തില്‍പെട്ട കാജോള്‍ തലയൂരിയത് ഇങ്ങനെ

കഴിഞ്ഞ ദിവസം ബീഫ് കഴിക്കാന്‍ പോകുന്നു എന്നു പറഞ്ഞു ഫേസ്ബുക് ലൈവ് കൊടുത്ത കാജോളിനു കിട്ടിയത് വലിയ പണി. ലൈവ് വീഡിയോ ഗോസംരക്ഷകരെ കളിയാക്കാനാണെന്നും ബീഫ് നിരോധിച്ച ഇടത്ത് നടി ബീഫ് കഴിച്ചെന്നും പറഞ്ഞു വിവാദമായതോടെ വീഡിയോ പിന്‍വലിച്ച് കാജോള്‍ വിശദീകരണവുമായി രംഗത്തെത്തി. സുഹൃത്ത് തനിക്ക് വേണ്ടിയുണ്ടാക്കിയ വിഭവം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആയിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സുഹൃത്ത് റയാന്റെ റെസ്‌റ്റോറന്റില്‍ വെച്ചാണ് കജോള്‍ ലൈവ് വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തനിക്കായി വിഭവം പാകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതെന്താണെന്ന് വിശദമാക്കാന്‍ കജോള്‍ റയാനെ വിളിച്ചു. 'ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ലെന്റില്‍സ് ആന്റ് ഡ്രൈ ബീഫ്' ആണതെന്ന് റയാന്‍ വിശദീകരിച്ചു. 'ഞങ്ങളിവന്റെ കൈവെട്ടാന്‍ പോവുകയാണെന്ന്' പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്. ഇത് ഗോസംരക്ഷകരെ കളിയാക്കാനായിരുന്നു എന്നാണ് ആക്ഷേപം .
ബീഫ് നിരോധിച്ച മഹാരാഷ്ട്രയില്‍ ഇത് വലിയ ചര്‍ച്ചയും വിവാദവുമുണ്ടാക്കി. ബീഫ് കഴിച്ചെന്നാരോപിച്ച് നടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായത്. വിവാദമായതോടെ കഴിഞ്ഞ ദിവസം ബീഫെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച് കാജോള്‍ വിശദീകരണവുമായി രംഗത്തെത്തി. തങ്ങള്‍ തയ്യാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും കജോള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നും കജോള്‍ പറഞ്ഞു . തങ്ങള്‍ തയ്യാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും ട്വീറ്റ് ചെയ്യുകയും ചെയ്ത നടി കൂടുതല്‍ വിവാദങ്ങളില്‍ നിന്ന് തലയൂരി.
https://www.facebook.com/Malayalivartha