ഈ ചിത്രം റിലീസ് ചെയ്ത ഡെയ്റ്റില്‍ നായകന്മാര്‍ക്ക് സംഭവിച്ചത്

സിനിമ ലോകം അങ്ങനെയാണ്. അന്ധവിശ്വാസങ്ങളും നിമിത്തവും ഭാഗ്യവുമൊക്കെ അവിടെ വലിയ ഘടകം തന്നെയാണ്. 1980 ജൂണ്‍ 27 ന് പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ റിലിസിങ് തിയതിയാണ് ഇപ്പോള്‍ സിനിമ ലോകത്തിലെ പ്രധാന ചര്‍ച്ച വിഷയം. നടന്‍ വിനോദ് ഖന്നയുടെ മരണമാണ് ഇപ്പോള്‍ ഈ തിയതിയേ ഇത്രത്തോളം പ്രശസ്തമാക്കിയത്. ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത മൂന്നു നടന്മാരും അന്തരിച്ചത് ചിത്രം റിലീസ് ചെയ്ത തിയതിയായ 27 നായിരുന്നു.
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത് ഫിറോസ് ഖാന്‍, അംജദ് ഖാന്‍ വിനോദ് ഖന്ന എന്നിവരായിരുന്നു. അവര്‍ മൂന്നു പേരും അന്തരിച്ചത് ചിത്രം റിലീസ് ചെയ്ത തിയതിയായ 27 നായിരുന്നു. അംജത്ത് ഖാന്റേയും ഫിറോസ് ഖാന്റേയും മരണത്തിന് ശേഷം ഈ തിയതി അത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിനോദ് ഖന്നയുടെ മരണത്തോടെ ഈ തിയതി സിനിമ ലോകം ചര്‍ച്ച ചെയ്തു തുടങ്ങി.
1980 ജൂണ്‍ 27നായിരുന്നു കുര്‍ബാനി തിയേറ്റില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്തു 12 വര്‍ഷങ്ങള്‍ക്കു ശേഷം 1992 ജൂലായ് 27 ന് ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തിയ അംജദ് ഖാന്‍ അന്തരിച്ചു. 2009 മെയ് 27 ന് ഫിറോസ് ഖാന്‍ അന്തരിച്ചു. 2017 ഏപ്രില്‍ 27 ന് വിനോദ് ഖന്നയും അന്തരിക്കുകയായിരുന്നു. ഇതോടെ 27 ന് ചുറ്റിപ്പറ്റി നടക്കുകയാണ് ഹിന്ദി സിനിമ ലോകം.
https://www.facebook.com/Malayalivartha