പ്രഭാസിന്റെ സ്വപ്‌ന നായിക ആരെന്ന് താരം വെളിപ്പെടുത്തും: താരം ആറായിരത്തോളം വിവാഹാലോചനകള്‍ നിരസിച്ചത് അനുഷ്‌കയ്ക്ക് വേണ്ടിയെന്ന് പപ്പരാസികള്‍

ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടും പ്രഭാസ് എല്ലാം നിരസിച്ചു. കാരണം മനസും ശരീരവും ബാഹുബലിക്കായി പാകപ്പെടുത്തുകയായിരുന്നു. ഒപ്പം സ്വപ്‌ന നായികക്കായും. ഏകദേശം 600 ദിവസത്തോളമായിരുന്നു ബാഹുബലിയുടെ ഷൂട്ട്. ചിത്രങ്ങള്‍ക്കുവേണ്ടി നായകന്‍ നീക്കി വച്ചത് 5 വര്‍ഷമായിരുന്നു. ബാഹുബലി എന്ന കഥാപാത്രത്തിനുവേണ്ടി 22 കിലോയാണ് പ്രഭാസ് വര്‍ധിപ്പിച്ചത്. ശിവുദു എന്ന കഥാപത്രത്തിനായി 82 കിലോയും പിന്നീട് ബാഹുബലിയ്ക്കായി 105 കിലോയും വര്‍ധിപ്പിച്ചു. ഭാരം കൂട്ടാനായി ദിവസം 40 പുഴുങ്ങിയ മുട്ടകള്‍ കഴിച്ചു. ഈ വര്‍ഷം ജനുവരി ആറിനാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം പ്രഭാസ് അഭിനയിച്ചു തീര്‍ത്തത്. അതുവരെ ബാഹുബലിയായി ജീവിക്കുകയായിരുന്നു പ്രഭാസ്.
ഷൂട്ടിങ് അവസാനിച്ചതോടെ ആരാധകര്‍ ഉറ്റുനോക്കുന്നതും പ്രഭാസിന്റെ വിവാഹമാണ്. ഇടയ്ക്ക് നായിക അനുഷ്‌കയുമായി ചേര്‍ത്തു പേര് കേട്ടിരുന്നുവെങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നു. എങ്കിലും ആരാധകര്‍ ആഗ്രഹിക്കുന്നതു പോലെ 35 വയസുകാരിയായ അനുഷ്‌കയും 37 വയസുകാരനായ പ്രഭാസും തന്നെ ഒന്നിക്കുമോ? കാത്തിരുന്നു കാണണം.
ചെന്നൈയില്‍ ജനിച്ച, എന്‍ജിനീയറിങ് ബിരുദധാരിയായ പ്രഭാസ് 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. വര്‍ഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളര്‍ന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാര്‍ഥി വേഷത്തിലൂടെയാണ് സൂപ്പര്‍താരമായി മാറുന്നത്. തന്റെ സ്വപ്നസിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാന്‍ രാജമൗലിക്ക് പ്രേരണയായതും ആ അനുഭവപരിചയമാണ്.
https://www.facebook.com/Malayalivartha