സ്‌ക്രീനുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും

ആദ്യ ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ദംഗല്‍ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഗുസ്തി ഇതിവൃത്തമാക്കി നിര്‍മ്മിച്ച ചിത്രം ഇന്ത്യയില്‍ റിലീസായതിനേക്കാള്‍ പ്രധാന്യത്തോടെ ചൈനയിലാണ് റിലീസിനൊരുങ്ങുന്നത് 9,000 സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടും റിലീസാവുന്നത്.
ഗുസ്തി ഇതിവൃത്തമാക്കി നിര്‍മ്മിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. 9,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറിയ ചിത്രം വാരി കൂട്ടിയ കോടികള്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. ആദ്യ ദിനം 29.79 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്. ചൈനയില്‍ തന്നെ ഇത്രയധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് കൂടി ചിത്രത്തിന് സ്വന്തമായിരിക്കുകയാണ്. ഇതോടെ രാജ്യത്തെ സിനിമ ഇന്‍ഡസ്ട്രിക്കു വലിയൊരു അംഗീകാരം കൂടിയായിരിക്കും ദംഗലിന്റെ ഈ വിജയം.
ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പം സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ക്, സന്യ മല്‍ഹോത്ര, സുഹാനി , സൈറ വസീം തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.
https://www.facebook.com/Malayalivartha