പിറന്നാള്‍ സമ്മാനവുമായി സായി പല്ലവി എത്തുന്നു; പുതിയ ചിത്രത്തിന്റെ ടീസര്‍

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെ തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് പിന്നാലെ മലയാളത്തില്‍ കലി എന്ന ചിത്രത്തിലും നായികയായ സായിയുടെ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം ഫിദായുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സിനിമയിലെ സായി പല്ലവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. താരത്തിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയത്. വരുണ്‍ തേജയെ നായകനാക്കി ശേഖര്‍ കമൂല ഒരുക്കുന്ന ചിത്രം തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് പറയുന്നത്.
https://www.facebook.com/Malayalivartha