ബാഹുബലി തമന്നയെ ചതിച്ചു; തമന്ന വെളുക്കാന്‍ തേച്ചത് പാണ്ടായി

ബാഹുബലി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി തകര്‍ത്തോടുമ്പോഴും ആദ്യഭാഗത്തില്‍ തിളങ്ങി നിന്ന തമന്നയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. അതീവസുന്ദരിയായ താരത്തിന്റെ പ്രതിഫലവും പുതിയ നടിമാരുടെ തള്ളിക്കയറ്റവുമാണ് തിരിച്ചടിയായത്. പക്ഷെ, ആരൊക്കെയോ തനിക്കെതിരെ കളിക്കുന്നതായി താരത്തിന് സംശയം തോന്നി. എന്തായാലും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ താരം തീരുമാനിച്ചു. ഇതിനിടെയാണ് ബോളിവുഡില്‍ ഒരു സ്‌റ്റേജ്‌ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ബാഹുബലിയുടെ ബലത്തില്‍ വീണ്ടും ബോളിവുഡില്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ച് താരം ഇരുകയ്യും നീട്ടിയത് സ്വീകരിച്ചു.
സ്‌റ്റേജ്‌ഷോയില്‍ ടു പീസ് ധരിച്ച് നൃത്തം ചെയ്തു. തമന്നയുടെ പുതിയ മേക്ക് ഓവര്‍ കണ്ട് ഏവരും അത്ഭുതപ്പെട്ടു. സ്‌റ്റേജ്‌ഷോയുടെ വീഡിയോയും ഫോട്ടോസും വൈറലായി. മുംബയിലെ പല പാപ്പരാസി പത്രങ്ങളിലും ഫോട്ടോസ് അടിച്ചുവന്നു. ഇതൊക്കെ കണ്ട് താരം സന്തോഷിച്ചു. ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ എന്തായാലും രണ്ടാംചുവട് ഉറപ്പിക്കാനാകും എന്ന് പ്രതീക്ഷിച്ചു. മുംബയില്‍ ഒരു മാനേജരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ടു പീസ് അണിഞ്ഞുള്ള ഡാന്‍സ് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചതെന്ന് താമസിക്കാതെ താരം മനസിലാക്കി.
പലരും തമന്നയെയും മാനേജരെയും നിരന്തരം വിളിച്ചുകൊണ്ടിരുന്നു. അതൊന്നും സിനിമയ്ക്ക് വേണ്ടിയല്ലായിരുന്നു. ടു പീസില്‍ സ്‌റ്റേജ്‌ഷോ അവതരിപ്പിക്കാനായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം സ്‌റ്റേജ് ഷോകളുടെ മാനേജര്‍മാര്‍ കോടികള്‍ നല്‍കാമെന്ന് പറഞ്ഞു. പക്ഷെ, താരം വഴങ്ങിയില്ല. നേരെ ഹൈദരാബാദിലേക്ക് പറന്നു. ഉടനെ തെലുങ്ക്, തമിഴ് സിനിമകള്‍ ചെയ്യണം. അല്ലാതെ രക്ഷയില്ലെന്ന് മനസിലായി. ബാഹുബലിയുടെ രണ്ടാംഭാഗത്തില്‍ തന്റെ സീനുകള്‍ എഡിറ്റ് ചെയ്ത് കളഞ്ഞില്ലായിരുന്നെങ്കില്‍ ഇങ്ങിനെ വരില്ലായിരുന്നെന്ന് താരം വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha