സ്‌നേഹം വരുമ്പോള്‍ കൊഹ്‌ലി അനുഷ്‌കയെ വിളിക്കുന്ന ചെല്ലപ്പേര് എന്താണെന്നോ?

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതാണ്.നിരവധിയിടങ്ങളില്‍ അവര്‍ ഒരുമിച്ചാണ് പോകാറുണ്ടായിരുന്നത്. അടുത്തിടെ സീ ടിവിയുടെ ഒരു സ്‌പെഷ്യല്‍ ഷോയില്‍ അമീര്‍ഖാന്‍ അവതാരകനായെത്തിയപ്പോള്‍ താന്‍ അനുഷ്‌കയെ വിളിക്കുന്ന ചെല്ലപേര് വെളിപ്പെടുത്തി പ്രിയ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി.
'നുഷ്‌കി' എന്നാണ് ആ ചെല്ലപ്പേര്. പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ 'നുഷ്‌കി വളരെ ആത്മാര്‍ത്ഥതയുള്ളയാളാണ്' എന്ന് കൊഹ്‌ലി പറഞ്ഞു. ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഈ പരിപാടി സീ ടിവി കാണിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഫൈല്‍ പിക്ചറാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ദൃഡമാണെന്ന് സ്ഥിരീകരിച്ചത്. വിരാടിനെ സുഹൃത്തുക്കളും കുടുംബാഗങ്ങളും ചീക്കു എന്ന പേരിലാണ് വിളിക്കാറുള്ളത്. വിരുഷ്‌ക എന്നാണ് ഈ പ്രണയ ജോഡിയെ ആരാധകര്‍ വിളിക്കുന്നത്.
കാമുകി അനുഷ്‌ക ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ചും കൊഹ്‌ലി തുറന്നു പറഞ്ഞു. അനുഷ്‌ക തന്നെ പരിഗണിക്കുന്നയാളും സത്യസന്ധയുമാണെന്നു പറഞ്ഞ കൊഹ്‌ലി ഒരു കാര്യത്തില്‍ അനുഷ്‌കയോട് ദേഷ്യമുണ്ടെന്നു തുറന്നു പറയാനും മടിച്ചില്ല. അനുഷ്‌കയുടെ വൈകിയെത്തുന്ന സ്വഭാവമാണ് കൊഹ്‌ലിക്കു ഇഷ്ടമല്ലാത്തത്. പരസ്പരം മനസിലാക്കിയ തങ്ങള്‍ ദീര്‍ഘകാലമായി ഒരുമിച്ചുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അനുഷ്‌ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കൊഹ്‌ലി പറയുന്നു.
https://www.facebook.com/Malayalivartha