"നീ വളർത്തുമകളല്ല മകളാണ് ഞങ്ങൾക്ക് ";ദത്തുപുത്രി നിഷയെ നെഞ്ചോടടുക്കി ഡാനിയൽവെബർ കുറിച്ച വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറൽ

"പ്രിയപ്പെട്ട നിഷ നീ വരുന്നതിന് മുമ്പ് കരുതിയത് സണ്ണിയ്ക്കൊപ്പമുള്ള ജീവിതമാണ് ഏറ്റവും മനോഹരമെന്ന്, പക്ഷെ നീ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. കൂടുതൽ മനോഹരമാക്കി. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാനാകില്ല."
പൊന്നുമകൾ നിഷയെ നെഞ്ചോടടുക്കി ഡാനിയൽവെബർ ഇത് കുറിച്ചപ്പോൾ ആരാധകർ ഒന്നടങ്കം സ്നേഹംകൊണ്ടുമൂടി. മകൾക്കൊപ്പം ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുകയാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും.
ദത്തുപുത്രി നിഷയെ നെഞ്ചോടടുക്കി ഡാനിയൽവെബർ കുറിച്ച് വാക്കുകളും ചിത്രവുമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തത്.
രണ്ടുവർഷം മുമ്പാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ സണ്ണിലിയോണും ഭർത്താവും തീരുമാനിക്കുന്നത്. ഞങ്ങള്‍ നിഷയെ മകളായി തിരഞ്ഞെടുക്കുകയല്ല, നിഷ ഞങ്ങളെ അച്ഛനമ്മമാരായി തിരഞ്ഞെടുക്കുകയാണുണ്ടായതെന്നും സണ്ണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha