80 വര്‍ഷത്തെ നിറസാന്നിദ്ധ്യമായിരുന്ന ഹോളിവുഡ് നടന്‍ മിക്കി റൂണി അന്തരിച്ചു

എട്ടു പതിറ്റാണ്ടോളം ഹോളിവുഡില്‍ നിറസാന്നിദ്ധ്യമായിരുന്ന മിക്കി റൂണി (93) അന്തരിച്ചു. ലോകത്ത് ഏറ്റവുമധികം കാലം സിനിമയില്‍ അഭിനയിച്ച വ്യക്തികളില്‍ ഒരാളാണ്. വളരെ ചെറിയ പ്രായത്തില്‍ നിശബ്‌ദ ചിത്രങ്ങളില്‍ അഭിനയം തുടങ്ങി ഹോളിവുഡിന്റെ ഹരമായി മാറിയ റൂണി 90 വയസുവരെ ക്യാമറക്കുമുന്നില്‍ വേഷമിട്ടു. ഷേക്‌സ്‌പിയര്‍ ചിത്രങ്ങള്‍,ടെലിവിഷന്‍ ഷോകള്‍, എന്നിവയിലെല്ലാം നിറഞ്ഞു നിന്ന റൂണി സിനിമയിലേപ്പോലെ തന്നെ യഥാര്‍ത്ഥ ജീവിതവും കൊണ്ടു നടന്നു.
വര്‍ഷങ്ങളോളം ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു റൂബി. ഒന്നാം ലോക മഹായുദ്ധത്തിനിടെ കുറച്ചുകാലം സൈന്യത്തിനുവേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു ജോലി. ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള മോഷന്‍ പിക്‌ചേഴ്‌സ് അക്കാദമി റൂണി സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചു.
അവസാന കാലത്ത് സുവിശേഷ മാര്‍ഗം സ്വീകരിച്ച റൂബി തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുക്കപ്പെട്ടതിന്റെ പേരില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷ നല്‍കേണ്ടതിന്റെ ആവശ്യമാണ് അദ്ദേഹം കോണ്‍ഗ്രസിനു മുന്നില്‍ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha