നീരാളിക്ക് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ; വിശ്വൽ എഫക്ടിന്റെ കാര്യത്തിൽ നീരാളിയെ പുലിമുരുകനായി താരതമ്യം ചെയ്യരുതെന്ന് സംവിധായകൻ

മോഹൻലാൽ അജോയ് വർമ്മ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം നീരാളിയുടെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ലഭിച്ചു. 123 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ത്രില്ലെർ ജേർണി ആയതുകൊണ്ടാണ് ചിത്രത്തിന് ദൈർഘ്യം കുറച്ചതെന്ന് സംവിധായകൻ പറഞ്ഞു. നീരാളി ഒരു റോഡ് മൂവി അല്ല ഒരു ത്രില്ലെർ ഡ്രാമയാണ്. യാത്രക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ കടന്നു വരുന്നത്. വിശ്വൽ എഫക്ടിന്റെ കാര്യത്തിൽ നീരാളിയെ പുലിമുരുകനായി താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
മൂൺഷോട്ട് എൻറർടെയിൻമെൻറിെൻറ ബാനറിൽ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ ... തുടങ്ങിയവരും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha