Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

വനിതാ സംവിധായകരുടെ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് രണ്ട് വനിതകള്‍

11 JULY 2018 12:48 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ യോഗത്തില്‍ പല വനിതാ സംവിധായകരും പങ്കെടുത്തില്ല. രോഷ്‌നി ദിനകറും രേവതി വര്‍മയും മാത്രമാണ് പങ്കെടുത്തത്. ശ്രീബാലാ കെ.മേനോനും അഞ്ജലി മേനോനും സൗമ്യാസദാനന്ദനും ഉള്‍പ്പെടെയുള്ള സംവിധായകരും അസോസിയേറ്റ് ഡയറക്ടര്‍മാരായ വനിതകളും യോഗത്തിനെത്തിയില്ല. ഇവര്‍ക്ക് ജോലിയുമായും അല്ലാതെയും ഇന്‍ഡസ്ട്രിയിലുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതേക്കുറിച്ച് തീരുമാനം എടുക്കാനുമാണ് നേതൃത്വം ഉദ്ദേശിച്ചിരുന്നത്. 

നടിമാര്‍ ഉള്‍പ്പെടെ പലരും പരാതികള്‍ സംഘടനാ മീറ്റിംഗുകളില്‍ പറയാതെ ഫെയിസ്ബുക്കിലൂടെയും ചാനലുകളിലൂടെയും മറ്റും ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജിപണിക്കരുടെ നേതൃത്വത്തില്‍ കൊച്ചി അബാദ് പ്ലാസയില്‍ മീറ്റിംഗ് കൂടിയത്. അഞ്ജലിമേനോനും സമ്യാ സദാനന്ദനും പുതിയ സിനിമകളുടെ തിരക്കിലാണ്. പൊതുസമൂഹത്തിന്റെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ശ്രീബാല കെ.മേനോന്‍ ഉള്‍പ്പെടെ പങ്കെടുക്കാത്തത് ശരിയായില്ലെന്ന് ചില സംവിധായകര്‍ ചൂണ്ടിക്കാട്ടി. 

മാധ്യമങ്ങള്‍ ഫെഫ്കയ്‌ക്കെതിരെ ഏകപക്ഷീയമായി വാര്‍ത്ത പ്രചരിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. മാതൃഭൂമി പത്രമാണ് ഏറ്റവും കൂടുതല്‍ കടന്നാക്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. നടിമാരോ സിനിമയിലെ മറ്റേത് മേഖലയിലുള്ള സ്ത്രീകളോ പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒരു പ്രമുഖ സിനിമാ മാസിക പരമ്പര തയ്യാറാക്കുകയാണ്. അതിലേക്ക് ആവശ്യമുള്ള വിവരങ്ങള്‍ തരണമെന്ന് പറഞ്ഞ് മാസികയിലെ പ്രമുഖര്‍ പല സംവിധായകരെയും ഫോണില്‍ ബന്ധപ്പെട്ടു. ഇക്കാര്യങ്ങള്‍ അവരൊക്കെ യോഗത്തില്‍ ഉന്നയിച്ചു. 

സിനിമയില്‍ സ്ത്രീകളുടെ സാനിധ്യം കൂടിയതോടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായും അസോസിയേറ്റ് ഡയറക്ടര്‍മാരായും നിരവധി യുവതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കും യുവാക്കളായ ചില സംവിധായകര്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ല. എന്നാല്‍ എന്തെങ്കിലും വിഷയങ്ങളുണ്ടായാല്‍ ഇവരെല്ലാം ഫെഫ്കയെ സമീപിക്കും. അതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കുന്നത്. പല യുവസംവിധായകരും സെറ്റുകളിലും ജോലിയിലും അച്ചടക്കം പാലിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതൊക്കെ സംഘടന ചൂണ്ടിക്കാട്ടിയതാണ് നിസഹകരണത്തിന് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (8 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (14 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (17 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (39 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (57 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends