വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും

വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച 'തുടക്കം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് മോഹന്‍ലാല്‍. 'തളിരോമലേ...ചെറുതൂവലേ...' എന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം. വിസ്മയ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് എമ്പുരാനിലും നിര്‍ണായക സീനില്‍ അഭിനയിച്ചിരുന്നു. മെഗാഹിറ്റായ 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. ഓഗസ്റ്റ് ഏഴിനാണ് റിലീസ്. ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്ക് ബിജോയ്, ഛായാഗ്രഹണം ജോമോന്‍.ടി. ജോണ്‍, എഡിറ്റിങ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈന്‍ അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സൈലക്‌സ് ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍ മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്.
https://www.facebook.com/Malayalivartha


























