Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...


കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...

ഫെഫ്കയെ സാമ്പത്തികമായി സഹായിക്കാന്‍ അമ്മയുടെ താരനിശ, പ്രാരംഭ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു

11 JULY 2018 01:36 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ വിവാദങ്ങള്‍ക്കിടയില്‍ ഫെഫ്കയെ സഹായിക്കാന്‍ താരസംഘടനയായ അമ്മ രംഗത്ത്. ഫെഫ്കയെ സാമ്പത്തികമായി സഹായിക്കാന്‍ അവരുമായി ചേര്‍ന്ന് താരനിശ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. നിര്‍മാതാക്കളുടെ സംഘടനയും ഇതുമായി സഹകരിക്കും. അഭിനയം ഒഴികെ സിനിമയുടെ എല്ലാ മേഖലയിലും ഉള്ളവര്‍ അംഗങ്ങളായ സംഘടനയാണ് ഫെഫ്ക. അങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്, ചികില്‍സാ സഹായം, മറ്റ് അടിയന്തര സഹായം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. പ്രായമായ അംഗങ്ങള്‍ക്ക് ക്ഷേമപെന്‍ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാമുള്ള തുക മെമ്പര്‍ഷിപ്പില്‍ നിന്ന് മാത്രം കണ്ടെത്താന്‍ പ്രയാസമാണ്. അംഗങ്ങള്‍ക്ക് ചെയ്ത് നല്‍കുന്ന സേവനങ്ങള്‍ക്ക് സര്‍വ്വീസ് ഫീസായി 10 ശതമാനം ഈടാക്കുന്നുണ്ട്. അത് അടുത്ത കാലത്ത് വിവാദമായിരുന്നു. 

ഫെഫ്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ അറിയിച്ചു. സംവിധായകരും താരങ്ങളുമാണല്ലോ സിനിമയിലെ പ്രധാനികള്‍. അതിനാല്‍ അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമ്മയിലെ തിരൂമാനങ്ങള്‍ കൃത്യസമയത്ത് മാധ്യമങ്ങളെ അറിയിക്കാത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് ചില ഫെഫ്ക ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നല്ല ഇടപെടലായിരുന്നെന്നും അത് പോലെ വേണം പ്രശ്‌നങ്ങളെ നേരിടേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അഭിനേതാക്കളില്‍ പലരും വികാരപരമായി പെരുമാറുന്നവരാണെന്നും അതുകൊണ്ടാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോകുന്നതെന്നും ഫെഫ്കയിലും അമ്മയിലും അംഗങ്ങളായ ചിലര്‍ വിശദീകരിച്ചു.

രണ്ട് മാസത്തിനുള്ളില്‍ താരനിശ സംഘടിപ്പിക്കുന്നതിന്റെ പ്രരംഭ ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ബാക്കി കാര്യങ്ങള്‍ താമസിക്കാതെ തീരുമാനിക്കും. ഏത് ചാനലിനായിരിക്കണം പരിപാടിയുടെ അവകാശം നല്‍കേണ്ടത്. ഫെഫ്കയും അമ്മയും തമ്മിലുണ്ടാകേണ്ട കരാര്‍ എന്നീവ അടുത്ത യോഗത്തില്‍ തീരുമാനിക്കും. അതേസമയം ഫെഫ്കയ്ക്ക് ബദലായി പുതിയ സംഘടന വരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഫെഫ്ക യോഗത്തിലേക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വിളിച്ചുവരുത്തിയത് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (22 minutes ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (32 minutes ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (34 minutes ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (49 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (1 hour ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (2 hours ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

Malayali Vartha Recommends