നാലു വര്‍ഷമായി. ഇനി എന്നെക്കൊണ്ടു പറ്റുമോ; മലയാള സിനിമയില്‍ ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവില്‍ നസ്രിയയില്‍ കണ്ട മാറ്റങ്ങങ്ങളെക്കുറിച്ച് മനസ്സുതുറന്ന് അഞ്ജലി മേനോന്
കൂടെ എന്ന സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ ചില മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. ഈ ആളുകള്‍ നന്നായിരിക്കും എന്നു തോന്നി. അതിലൊന്ന് നസ്രിയയായിരുന്നു. മുഖ്യ കഥാപാത്രങ്ങളായി ആഗ്രഹിച്ച അഭിനേതാക്കളെ തന്നെ കിട്ടിയതോടെ അതിനനുസരിച്ച് തിരക്കഥ പരുവപ്പെടുത്തി. അഭിനയിക്കുമ്പോള്‍ നാലു വര്‍ഷത്തെ മാറ്റമൊന്നും നസ്രിയയിലുണ്ടായിരുന്നില്ല. ചിത്രീകരണത്തിനു മുന്‍പ് 'അയ്യോ... അഞ്ജു ചേച്ചീ, നാലു വര്‍ഷമായി. ഇനി എന്നെക്കൊണ്ടു പറ്റുമോ' എന്നൊക്കെ ചോദിക്കുമായിരുന്നു. അപ്പോഴും എനിക്കും അവള്‍ക്കുമറിയാം, ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന്. നടിയെന്ന നിലയില്‍ പഴയ ഊര്‍ജം ഇപ്പോഴുമും അവള്‍ക്കുണ്ടായിരുന്നു. വ്യക്തി എന്ന നിലയില്‍ കൂടുതല്‍ പാകത വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ ബബ്ളി ക്രേസി ഹ്യൂമറസ് കക്ഷി തന്നെയാണ് നസ്രിയ.
നാസു എനിക്കെപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നാസു പല തിരക്കഥകളും കേട്ടു. പക്ഷേ, ഉദ്ദേശിക്കുന്ന തരം കഥാപാത്രം വന്നില്ല. ഇതിനിടയിലും ഞങ്ങള്‍ സിനിമയെക്കുറിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ സിനിമ ഒന്നുമായില്ലേയെന്ന് വിളിച്ചു വിളിച്ച് ചോദിക്കും. ഈ കഥയും കഥാപാത്രവും കുറേക്കാലമായി മനസ്സിലിട്ടു നടക്കുകയായിരുന്നു. എഴുതിത്തുടങ്ങിയപ്പോള്‍ നന്നാകും എന്നു തോന്നി. കഥ കേട്ട ഉടന്‍ തന്നെ നസ്രിയ ഓകെ പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അഞ്ജലി മനസുതുറന്നത്
https://www.facebook.com/Malayalivartha