മലയാള സിനിമയില്‍ ഓഡിയോ റിലീസിംഗ് ആദ്യമായി വാട്‌സ് ആപ്പിലൂടെ

മലയാള സിനിമയില്‍ ആദ്യമായി ഓഡിയോ റിലീസിംഗ് വാട്‌സ് ആപ്പിലൂടെ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനായ വര്‍ഷം സിനിമയിലെ കൂട്ട് തേടി എന്ന ഗാനമാണ് വാട്‌സ് ആപ്പിലൂടെ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്.
മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ മൊബൈല്‍ നമ്പര്‍ കമന്റ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേര്‍ക്കാണ് മമ്മൂട്ടി തന്റെ നമ്പറില്‍ നിന്ന് ഗാനം വാട്‌സ് ആപ് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെയായിരുന്നു നമ്പര്‍ കമന്റ് ചെയ്യാന്‍ അവസമുണ്ടായിരുന്നത്. വാട്‌സ് ആപ്പില്‍ റിലീസ് ചെയ്ത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞേ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്യൂ. സന്തോഷ് വര്‍മ എഴുതിയ ഗാനങ്ങള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമാ സംവിധാനം രഞ്ജിത്ത് ശങ്കറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha