അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ ; അപ്പാനി ശരതിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കുറിച്ച് ടിറ്റോ വില്‍സണ്‍

മറഡോണയില്‍ മികച്ച അഭിനയം കാഴ്ചവെച്ച ടിറ്റോ വില്‍സനെ അഭിനന്ദിച്ച് കൊണ്ടുള്ള അപ്പാനി ശരതിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് മറുപടിയുമായി ടിറ്റോ വില്‍സൻ തന്നെ രംഗത്ത്. ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്ന ശരത്തിന്റെ ഫേസ്ബുക് പോസ്റ്റിനാണ് ടിറ്റോയുടെ മറുപടി. ശരത്തിന്റെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് ടിറ്റോ പ്രതികരിച്ചു.
പോസ്റ്റിനെ കുറിച്ച് ടിറ്റോ പറയുന്നത് ഇങ്ങനെ ; ‘അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല. പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ. കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ. ‘
ശരത്തിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ;
മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്..
ജീവനും, ജീവിതവും നല്‍കിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല. അതില്‍ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെവിജയം നേരിട്ടു കാണുന്നതാണ്. ലിജോ ചേട്ടനും, ചെമ്പന്‍ ചേട്ടനും മുതല്‍ എന്നെ നെഞ്ചോടു ചേര്‍ത്തവര്‍ നിരവധി അതില്‍ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും. നന്ദി ഈ അരങ്ങിനോട്. ഇനി മറഡോണയിലേക്കു വരാം എന്റെ ടിറ്റോ വില്‍സണ്‍ നമ്മുടെ മലയാളികള്‍ നെഞ്ചിലേറ്റിയ യു ക്ലാമ്പ് രാജന്‍ ഇന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഒരു പേരാണ്. ഏറെ അഭിമാനത്തോടെ പറയട്ടെ അവന്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം യു ക്ലാമ്പ് രാജനുശേഷം അവന്‍ വീണ്ടും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയില്‍ അവതരിപ്പിച്ചത് . നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം നിനക്ക് അരങ്ങ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..കാരണം നമ്മള്‍ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും… അഭിനന്ദനങള്‍ ചങ്കെ…നിന്റെ സ്വന്തം അപ്പാനി രവി… മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും..
https://www.facebook.com/Malayalivartha