വര്‍ഷം: നന്മയുള്ള കൊച്ച് സിനിമ

നന്മയുള്ളൊരു കൊച്ച് സിനിമയാണ് മമ്മൂട്ടിയുടെ വര്‍ഷം. വൈകാരികത അല്‍പം കൂടിയത് പ്രേക്ഷകരെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ വര്‍ഷം ഉണ്ടാകും. മമ്മൂട്ടിയുടെ അഭിനയ മാന്ത്രികതയും ബിജിപാലിന്റെ പശ്ചാത്തല സംഗീതവും മനോജ് പിള്ളയുടെ ക്യാമറയുമാണ് വര്‍ഷത്തിന്റെ ആത്മാവ്. പണത്തിന് മീതേ പരുന്തും പറക്കും എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത്.
വേണു എന്ന ചെറുകിട ധനകാര്യ സ്ഥാപന ഉടമ, പണം സമ്പാദിക്കാന്‍ അയാള്‍ പല കുറുക്കുകഴികളും കുബുദ്ധികളും കാണിച്ചു കൂട്ടുന്നു. മക്കളില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. എന്നാല്‍ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. എല്ലാം നഷ്ടപ്പെടുന്ന അയാളുടെ ജീവിതത്തില്‍ വെളിച്ചമായി ചില കാര്യങ്ങള്‍ നടക്കുന്നു. എന്നാല്‍ അതുവരെ കൂടെയുണ്ടായിരുന്നവരെല്ലാം അയാളെ കയ്യൊഴിയാന്‍ തയ്യാറാകുന്നു.
അവിടെ നിന്നൊക്കെ വേണു ഉയര്‍ന്ന് വരുന്നു. പണവും പ്രതാപവും എങ്ങനെ ഉപയോഗിക്കണമെന്നും കേരളത്തിലെ ജനങ്ങളെ സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ എങ്ങനെയാണ് നശിപ്പിക്കുന്നതെന്നും അതിന് ആരൊക്കെ കൂട്ടു നില്‍ക്കുന്നെന്നും ചിത്രം പറയുന്നു. കാലിക പ്രസക്തമായ ഒരു വിഷയം ഒരാളുടെ ജീവിതത്തിലൂടെ അവതരിപ്പിച്ചു എന്നതാണ് വര്‍ഷത്തെ വ്യത്യസ്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha