മിത്രാ കുര്യന്‍ വിവാഹിതയായി

നടി മിത്രാ കുര്യനും സംഗീതജ്ഞന്‍ വില്യംസ് ഫ്രാന്‍സിസും വിവാഹിതരായി. ഇന്നലെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളില്‍ സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രണ്ട് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വച്ചാണ് മിത്രയും വില്യംസും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ വില്യംസ് മലയാളത്തിലെ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം 200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെമ്മറീസ്, ഡോ.ലൗ, ഗദ്ദാമ,അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വില്യംസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
വിസ്മയത്തുമ്പത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്ര കുര്യന് കരിയറില്‍ ബ്രേക്ക് ആയത് സിദ്ദിഖിന്റെ ബോഡി ഗാര്‍ഡിലെ അഭിനയമായിരുന്നു. ബോഡി ഗാര്‍ഡിന്റെ തമിഴ് റീമേക്കിലും മിത്ര താരമായി. വി കെ പ്രകാശിന്റെ ഗുലുമാലും മിത്രക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha