ദിലീപ്-മഞ്ജു വേര്‍പിരിയല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു

ദിലീപ്മഞ്ജു വേര്‍പിരിയല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പ്രവചിച്ചിരുന്നു. നടകകൃത്തും തിരക്കഥാകൃത്തുമായ സുനില്‍ പരമേശ്വരന്‍ കാന്തല്ലൂരില്‍ ആശ്രമം സ്ഥാപിച്ച് കഴിയുകയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ ഭാവിയെ കുറിച്ച് സുനില്‍ പരമേശ്വരന്‍ ദിലീപിനോട് പറഞ്ഞിരുന്നു. നല്ല നടനാകുമെന്നും പ്രണയവിവാഹം നടക്കുമെന്നും പക്ഷെ, ആ ബന്ധം വേര്‍പിരിയുമെന്നും പറഞ്ഞിരുന്നു. അത് യാഥാര്‍ത്ഥ്യമാവുകയാണ്. ശനിയാഴ്ച ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തുകയാണ്. ഒരുമിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
മുമ്പും സുനില്‍ പരമേശ്വരന്‍ നടത്തിയ പല പ്രവചനങ്ങളും അത് പോലെ നടന്നിട്ടുണ്ട്. താമസിച്ച് വിവാഹം കഴിച്ച കൊച്ചിന്‍ ഹനീഫയ്ക്ക് ആദ്യം കുട്ടികളുണ്ടായിരുന്നില്ല. രണ്ട് കുട്ടികളുണ്ടകുമെന്നും അതിന് ശേഷം ഹനീഫ മരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. സുനില്‍ പരമേശ്വരനും മേജര്‍ രവിയും ഒരു സിനിമ ചെയ്യാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ പൃഥ്വിരാജ് അവസാന നിമിഷം പിന്‍മാറി. അതിന് പകരം ഡേറ്റ് നല്‍കുന്ന ചിത്രം വിജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പകരം ചെയ്ത അന്‍വര്‍ വലിയ പരാജയമായിരുന്നു. സത്യസന്ധമായി പെരുമാറുന്നവരുടെ ഒപ്പം ജീവിത വിജയം എന്നും ഉണ്ടാകുമെന്നും ആരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയോ, തട്ടിയെടുക്കുകയോ ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ പ്രകൃതി തന്നെ തിരിച്ചടി നല്‍കുമെന്നും സുനില്‍ പരമേശ്വരന്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha