ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന നടനാണ് മോഹന്‍ലാല്‍. തിരനോട്ടം എന്ന ആദ്യ ചിത്രം മുതല്‍ ആ അതുല്യ നടന്‍ നമുക്ക് സമ്മാനിച്ചത് കാമ്പുള്ളതും കരുത്തുള്ളതുമായ നിരവധി കഥാപാത്രങ്ങളാണ്. സ്വാഭാവികവും, അനായാസേനയുള്ളതുമായ അഭിനയമാണ് മറ്റുള്ള നടന്മാരില്‍നിന്നും മോഹന്‍ലാലിനെ വേര്‍പെടുത്തുന്നത്. മോഹന്‍ലാലിനെ വേര്‍പ്പെടുത്തുന്നത്. 1960 മേയ് 21നായിരുന്നു മോഹന്‍ലാല്‍ ജനിച്ചത്. ഈ അമ്പത്തിമൂന്നാം വയസിലും ചുറുചുറുക്കോടെയാണ് നായക വേഷങ്ങള്‍ ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.
1980, 90 ദശകങ്ങളില്‍ അഭിനയിച്ച വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമന്‍, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസന്‍, തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, ഇരുവര്‍ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടന്‍, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍നായര്‍, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലേ ശിവന്‍ കുട്ടി തുടങ്ങിയവ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്രവേഷങ്ങളാണ്. ലേഡീസ് & ജെന്റില്‍മാന്‍ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നുമാത്രമാണ്.
അമ്പത്തിമൂന്നാം ജന്മദിനമാഘോഷിക്കുന്ന ഈയവസരത്തില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയാണ് മലയാളികള്‍.
https://www.facebook.com/Malayalivartha