ആരാധകർക്കുള്ള പുതുവത്സര സമ്മാനം; മമ്മുട്ടി ചിത്രം ഷൈലോക്കിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മുട്ടി ചിത്രം ഷൈലോക്കിന്റെ പുതിയ വാർത്തകൾ എത്തിയിരിക്കുന്നു. പുതുവർഷ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. അർധരാത്രിയോടെ പുറത്തിറങ്ങിയ ടീസർ ആരാധകർ ഇതിനോടാകം ഏറ്റെടുത്തുകഴിഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളപലിശക്കാരനായാണ് മമ്മുട്ടി എത്തുന്നത്. 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ ഹിറ്റ് ഗാനമായ 'തീയാമ്മേ' എന്ന നാടന്‍ പാട്ടിൽ മമ്മൂട്ടി അടക്കമുള്ളവര്‍ നൃത്തം ചവിട്ടുന്നതാണ് ടീസറില്‍. യുട്യൂബ് ട്രെന്റ് ലിസ്റ്റില്‍ ഇടംപിടിച്ച ടീസറിന് ഇതിനകം നാല് ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചു കഴിഞ്ഞു.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതർ ആണ് തിരക്കഥ ഒരുക്കിയത്. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha