ആ പതിവ് ഗുഡ്‌നെറ്റ് ലഭിച്ചില്ല....സെക്യൂരിറ്റി ജീവനക്കാരൻ വാക് ഇൻ ഫ്രീസറിൽ അകപ്പെട്ട യുവതിക്ക് രക്ഷകനായി ..അബദ്ധത്തിൽ ഫ്രീസറിൽ കുടുങ്ങിപ്പോയാൽ ചെയ്യേണ്ടത് ഇതാണ്

നിലത്ത് നോക്കാതെ മുഖത്ത് നോക്കി നടക്കാനുള്ള കഴിവ് മറന്നു പോകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലായി ഒരു സിനിമ ..അതാണ് ഹെലൻ
ഫ്രീസറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.. രാത്രി സമയത് ഫ്രീസറിനുള്ളിൽ അകപ്പെട്ട ശേഷം അതിൽ നിന്ന് രക്ഷപ്പെടാനും വീശി അടിക്കുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാനുമുള്ള ഹെലന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. നടൻ ലാൽ അവതരിപ്പിച്ച ഹെലന്റെ അച്ഛൻ എന്ന കഥാപാത്രം ആ രാത്രിയിൽ മകളെ അന്വേഷിച്ചു നടക്കുമ്പോൾ , ഹെലൻ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ ജോലി കഴിഞ്ഞ് പോകുമ്പോൾ സെക്യൂരിറ്റിയെ അഭിവാദ്യം ചെയ്തില്ലെന്ന സൂചനയാണ് കഥയിൽ ട്വിസ്റ്റ് കൊണ്ടുവരുന്നത്.
ഇത് പോലെ അബദ്ധത്തിൽ വാക് ഇൻ ഫ്രീസറിനുള്ളിൽ കുടുങ്ങിയ ഒരു സ്ത്രീ ഒരത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവം സമീപകാലത്ത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു .. ഇതിനോട് വളരെയേറെ സാമ്യമുള്ളതാണ് ‘ഹെലൻ’ എന്ന ഈ സിനിമ.
യഥാർത്ഥ സംഭവം ഇങ്ങനെയാണ് ... ഒരു ഇറച്ചി ഫാക്ടറിയിൽ വനിതാ തൊഴിലാളികളിലൊരാൾ ജോലി സമയം കഴിയാറായപ്പോൾ പതിവ് പോലെ ഇറച്ചി ഉൽപന്നങ്ങൾ പരിശോധിക്കാൻ കയറിയപ്പോളാണ് ഫ്രീസറിനുള്ളിൽ കുടുങ്ങിയത്. വാക് ഇൻ ഫ്രീസറിന്റെ വാതിൽ പുറത്തു നിന്ന് മാത്രമേ തുറക്കാൻ കഴിയൂ.. അവൾ ഉള്ളിൽ കുടുങ്ങിപോയത് മറ്റ് ജോലിക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല ..
സഹായത്തിനായി അവൾ ഉറക്കെ നിലവിളിച്ചു എങ്കിലും ഫാക്ടറി തൊഴിലാളികളെല്ലാം വീട്ടിലേക്ക് പോയിയിരുന്നു. മാത്രമല്ല, റൂം സൗണ്ട് പ്രൂഫ് ആയതിനാൽ അവളുടെ കരച്ചിൽ പുറത്തേക്ക് കേൾക്കില്ലായിരുന്നു
അഞ്ചുമണിക്കൂറോളം ഫ്രീസറിനുള്ളിൽ കുടുങ്ങിയ അവൾ ഹൈപ്പർതോർമിയ അവസ്ഥയിലായി കഴിഞ്ഞിരുന്നു.പതുക്കെ തണുപ്പ് അവളുടെ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ശരിക്കും അത്ഭുതം എന്നപോലെ അത് സംഭവിച്ചത്
ഫാക്ടറിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പെട്ടെന്ന് ഫ്രീസറിന്റെ വാതിൽ തുറന്നു അകത്തേക്ക് വന്നു... അവളെ രക്ഷിച്ചു. അവൾ അവിടെ ഉണ്ടായിരിക്കാമെന്ന് തോന്നിയതിന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞ അതേ കാരണം സിനിമയിലും പറയുന്നുണ്ട് . കഴിഞ്ഞ 35 വർഷമായി അദ്ദേഹം ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും അദ്ദേഹത്തിനെ കണ്ടതായിപോലും നടിക്കാറില്ല ... എന്നാൽ അവൾ എന്നും രാവിലെ ആശംസിക്കുകയും ഫാക്ടറി വിടുന്നതിനുമുമ്പ് അദ്ദേഹത്തിനോട് ബൈ , ഗുഡ്നൈറ്റ് എന്നും പറയുമായിരുന്നു.
ആ ദിവസം, അവൾ രാവിലെ അദ്ദേഹത്തെ ആശംസിച്ചുവെങ്കിലും പതിവ് പോലെ "ബൈ, ഗുഡ് നൈറ്റ്" അവളിൽ നിന്ന് അദ്ദേഹം കേട്ടില്ല. അതുകൊണ്ടാണ് ആ രാത്രിയിൽ തന്നെ അയാൾ അവളെ അന്വേഷിച്ചിറങ്ങിയത് ....അങ്ങനെയാണ് അയാൾ അവളെ മരവിപ്പിക്കുന്ന ഫ്രീസറിൽ കണ്ടെത്തിയത്.
പാശ്ചാത്യ രാജ്യങ്ങളിൽ എവിടെയോ നടന്ന ഈ സംഭവമാണ് ഇന്ന് ഹെലൻ എന്ന സിനിമയിൽ പ്രമേയമാക്കിയിരിക്കുന്നത് ആളുകളുടെ ഹൃദയത്തെ തൊട്ട ഒരു സംഭവം തന്നെ ആയിരുന്നു അത് . എന്നാൽ ആരെങ്കിലും ഇതുപോലെ അബന്ധത്തിൽ വാക് ഇൻ ഫ്രീസറിൽ കുടുങ്ങിപ്പോയാൽ ചെയ്യേണ്ടത് എന്തെല്ലാം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്
വാക് ഇൻ ഫ്രീസറിലെ താപനില മിക്കവാറും 0°F and -10°Fനിടയിൽ ആയിരിക്കും.. 6 ഇഞ്ച് വരെ കട്ടിയുള്ള ചുമരുകളും സീലിങ്ങും തീർച്ചയായും സൗണ്ട് പ്രൂഫ് ആയിരിക്കും. ഫ്രീസറിന്റെ നിലവും ഗാൽവനൈസ്ഡ് സ്റ്റീൽ പോലെ ഉള്ള മെറ്റൽ കൊണ്ട് ഉണ്ടാക്കിയതായിരിക്കും. തണുപ്പ് ഒരുതരത്തിലും നഷ്ടമാകാത്ത രീതിയിൽ ആയിരിക്കും ഫ്രീസറിന്റെ നിർമ്മിതി.
അതി കഠിനമായ തണുപ്പിൽ ഹൈപ്പോതെർമിയ ,ഫ്രോസ്റ്റ് ബെറ്റ് ,ശ്വാസം കിട്ടാത്ത അവസ്ഥ എന്നിവ നിങ്ങൾക്ക് അനുഭവപ്പെടാം ..ഹൈപ്പോതെർമിയ വന്നു അബോധാവസ്ഥയിലേക്കെത്താതിരിക്കാൻ വേണ്ട നടപടികളാണ് ഉടനടി ചെയ്യേണ്ടത് ..
ശ്വസിക്കുമ്പോൾ പോലും നിങ്ങളുടെ ശരീരത്തിലെ ചൂട് നഷ്ടപ്പെടാം .വസ്ത്രങ്ങൾ ഇല്ലാത്ത ശരീരഭാഗങ്ങളിലൂടെയും ശരീരോഷ്മാവ് നഷ്ടപ്പെടാം ..മാത്രമല്ല ഫ്രീസറിൽ തണുത്തിരിക്കുന്ന വസ്തുക്കളും തറയിലെ ലോഹ ഭാഗങ്ങളുമെല്ലാം തണുപ്പ് അധികരിക്കാൻ കാരണമാകും
ആദ്യം ചെയ്യേണ്ടത് ഫ്രീസറിലെ പ്ലാസ്റ്റിക് കർട്ടനുകൾ വലിച്ചെടുത്ത് ഒരു ടെന്റ് പോലെ ഉണ്ടാക്കുക എന്നതാണ്. ഏതെങ്കിലും പ്ലസ്ടിക് കൂടോ കാർഡ്‌ബോർഡോ ഫ്രീ ആക്കി അതിൽ കയറി ഇരിക്കണം . തറയിൽ ചവിട്ടുന്നത് തണുപ്പ് കൂടാൻ കാരണമാകും.
ശരീരഭാഗങ്ങൾ മുഴുവൻ കവർ ചെയ്യാൻ ശ്രദ്ധിക്കണം ..തലയിൽ കൂടി ശരീരോഷ്മാവ് നഷ്ട്ടപ്പെടുമെന്നതിനാൽ ഷാൾ , അല്ലെങ്കിൽ ഉടുപ്പിന്റെ ഭാഗം എന്നിവ ഉപയോഗിച്ച് തല മൂടാൻ ശ്രദ്ധിക്കണം. കയ്യും തലയും മുഖവും മുഴുവനായി കവർ ചെയ്യണം . ഇത് ഫ്രോസ്റ്റ് ബൈറ്റ് ഉണ്ടാകാതിരിക്കാൻ നല്ലതാണ് . ഇത്രയും ചെയ്യാൻ കഴിഞ്ഞാൽ 6 മണിക്കൂർ വരെ ഫ്രീസറിൽ ആണെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞേക്കും. എത്രയും പെട്ടെന്ന് ശരിയായ ഹോസ്പിറ്റൽ ചികിത്സ ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്
https://www.facebook.com/Malayalivartha