കാമുകനെ അടിച്ചു കൊലപ്പെടുത്തിയ സീരിയല്‍ നടി ദേവി, ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം, ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ 'കുടയും കുഞ്ഞു പെങ്ങളിലെ' താരത്തിന് ശരണക്കേട്!

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ, വിവാഹേതര ബന്ധം തുടരാനായി നിര്‍ബന്ധിച്ച മുന്‍ കാമുകനെ തലക്കടിച്ച് കൊലപ്പെടുത്തിയ ടിവി സീരിയല്‍ നടിയുടെ വാര്‍ത്ത പുറത്തെത്തിയിരുന്നു. തമിഴ്നാട് സ്വദേശിയായ ദേവിയാണ് പ്രതിയെന്നും സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മരിച്ചുവെന്ന് മനസിലായതോടെ ദേവി പോലീസില്‍ കീഴടങ്ങുകയും ചെയ്തു.
എന്നാല്‍ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ തികച്ചും തെറ്റായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സീരിയല്‍ നടി ദേവി ആരാണെന്നുള്ള വിവരങ്ങളാണ് തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായി കൊടുത്തിരിക്കുന്നത്. വിക്കീപീഡിയയില്‍ എസ് ദേവി എന്ന് തിരയുമ്പോള്‍ കിട്ടുന്ന വിവരങ്ങളാണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് ഒപ്പം കൊടുത്തത്. ദേശീയ അവാര്‍ഡ് നേടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാള സീരിയലിലെ ബാലതാരമായ ദേവി പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി മാറി. ഈ ദേവിയുടെ വിവരങ്ങളാണ് കൊലപാതകി ദേവിയുടേത് എന്ന പേരില്‍ ഇംഗ്ലീഷ് വെബ്സൈറ്റുകള്‍ പ്രചരിപ്പിച്ചത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദേവിയോട് ഇംഗ്ലീഷ് സൈറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ആരാണ് ഇതൊക്കെ പറയുന്നത്....എന്റെ പൊന്നു കുഞ്ഞേ....അത് ഞാനല്ല.....ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്....അതിനു ശേഷം നടി വീണ്ടും വിളിച്ചു...അതിനു ശേഷമുള്ള സംഭാഷണം ഇങ്ങിനെ..... ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാന്‍ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാന്‍ അഭിനയം നിര്‍ത്തി. പഠനം തുടര്‍ന്നു. ഡബിള്‍ എംഎ വരെ എടുത്തു. അതിനു ശേഷം ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്. നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. ഞാന്‍ നിങ്ങളുടെ പേര് ട്രൂ കോളറില്‍ നോക്കി. അതാണ് തിരികെ വിളിക്കുന്നത്. ഏത് സൈറ്റിലാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ആ വാര്‍ത്ത എനിക്കൊന്നു അയച്ചു തരണം-ദേവി പറഞ്ഞു.
https://www.facebook.com/Malayalivartha