ഉപ്പും മുളകും സംവിധായകൻ ഇനി സിനിമ സംവിധാനം ചെയ്യും; ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ കഥ പറയുന്ന ചിത്രം ഉടനെത്തും

സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവെച്ച് സിനു എസ് ജെ. ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകന്റെ പുതിയ തുടക്കത്തിന് ആശംസനേരാന്‍ താരങ്ങളെല്ലാം എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ലോഞ്ചിങ് ചടങ്ങ് . ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കഴിഞ്ഞിരുന്നു. ഈ ചടങ്ങിലേക്ക് ജൂഹി റുസ്തഗി എത്തിയത് ഭാവിവരനായ ഡോക്ടര്‍ രോവിനൊപ്പമായിരുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത് . ജിബൂട്ടിയിലെ ടൂറിസം സാധ്യതകൾ കൂടി മലയാളികൾക്ക് പരിചയപ്പെടുത്തുക എന്നതും സിനിമയിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിന്‍റെ സിനിമാസാധ്യതകൾ കണ്ടറിഞ്ഞ് ജിബൂട്ടിയിലെ നാല് മന്ത്രിമാരാണ് ചിത്രത്തിന്‍റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയത്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമയുടെ ചടങ്ങിനായി ആഫിക്കൻ മന്ത്രിമാർ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയാണെന്നറിയിച്ച് സംവിധായകന്‍ എത്തിയിരുന്നു.
'സിനിമ എന്ന എന്റെ സ്വപ്നത്തിനു ഏകദേശം 20 വർഷത്തെ പഴക്കം ഉണ്ട് , അതിലേയ്ക്കുള്ള പ്രയാണം ഒരു പാട് കഷ്ടതകളും ,വേദനകളും നിറഞ്ഞതായിരുന്നു .എന്നാൽ സിനിമയോടുള്ള സ്നേഹത്തിനു മുന്നിൽ ആ വേദനകൾ എല്ലാം ഒന്നും അല്ല എന്ന സത്യം ഇന്ന് തിരിച്ചറിഞ്ഞു .എല്ലാ പ്രതിസന്ധികളിലും എന്റെ കൂടെ നിന്ന കുടുംബം ,ഗുരുക്കൻമാർ ,സുഹൃത്തുക്കൾ അങ്ങനെ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം ഇന്നു കിട്ടിയിരിക്കുന്നു . കാത്തിരിപ്പിനും അധ്വാനത്തിനും ശേഷം സിനിമ എന്ന വലിയ സ്വപ്നം സഫലമാകുന്നു .ഈ അവസരത്തിൽ നന്ദി പറയാൻ ഒരു പാട് പേരുണ്ട് എന്നാലും എന്നോടൊപ്പം നിന്ന് ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കാൻ തയ്യാറായ നൈൽ ആൻഡ് ബ്ലൂ ഹിൽ മോഷൻ പിക്ചർസ്‌ന്റെ ബാനറിൽ സ്വീറ്റി മരിയ ജോബിയോടാണ് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് .എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഇന്നു തുടങ്ങുകയാണ്'. സിനു എസ് ജെ തന്റെ സമൂഹ മാധ്യമ പേജിൽ കുറിച്ചു.
https://www.facebook.com/Malayalivartha