Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"പഴയ മോഹൻ ലാലിന് എന്തുപറ്റിയെന്നറിയില്ല... വിഷമമുണ്ട് "; ആടുതോമയെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ഭദ്രൻ മോഹൻ ലാലിനെ കുറിച്ച് മനസുതുറക്കുന്നു

18 FEBRUARY 2020 04:16 PM IST
മലയാളി വാര്‍ത്ത

ആടുതോമയെ മലയാളിക്ക് സമ്മാനിച്ച വിഖ്യാത സംവിധായകനെ സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും കുടികൊള്ളുന്ന ഒരുപിടി നല്ല സിനിമകളും അവിശ്വസനീയ കഥാപാത്രങ്ങളും സമ്മാനിച്ച എ സംവിധായകന്റെ പേര് ഭദ്രൻ എന്നാണ്. ഭദ്രന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രമാണ് സ്ഫടികം. ആടുതോമയെന്ന സ്നേഹമുള്ള താന്തോന്നിയെയും റൈബാൻ ഗ്ലാസ്സിനെയും മനയാളികൾ നെഞ്ചിലേറ്റിയത് ഈ ചിത്രത്തിലൂടെയാണ്. 80 കളിലും 90 കളിലും മലയാള ചലച്ചിത്ര വ്യവസായത്തെ അടക്കി ഭരിച്ച ചുരുക്കം ചില ചലച്ചിത്ര നിർമ്മാതാക്കളിൽ, മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഹീറോയിസത്തെ മഹത്വവത്ക്കരിച്ച് സ്‌ക്രീനിൽ അവതരിപ്പിച്ച ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരനായി ആണ് ഭദ്രൻ എന്ന സംവിധായകനെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിലെ മാസ്സ് സിനിമകൾക്ക് പ്രചാരണം നൽകിയ സംവിധായകൻ എന്നുകൂടി വിശേഷിപ്പിക്കാം അദ്ദേഹത്തെ.

ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാസ്സ് സിനിമയാണ് 1995 ൽ പുറത്തിറങ്ങിയ സ്ഫടികം. സാഹചര്യമനുസരിച്ച് മാറിമറിയുന്ന മനുഷ്യ സ്വഭാവത്തെയാണ് സ്ഫടികം എന്ന പേരിലൂടെ സംവിധായകൻ വെളിപ്പെടുത്തിയത്. ഇതുതന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയവും. ഈ ചിത്രത്തിലൂടെ മോഹൻ ലാൽ എന്ന അതുല്യ നടന്റെ മറ്റൊരു അഭിനയ മികവിന് സാക്ഷ്യം വഹിക്കുകയായിരുന്നു. മോഹൻ ലാലിനെപ്പറ്റിയുള്ള സംവിധായകന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ; വാർത്തകളിൽ നിറയുന്നത്. പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല എന്നും അതില്‍ വിഷമമുണ്ടെന്നും ആണ് സംവിധായകന്‍ ഭദ്രന്‍ വെളിപ്പെടുത്തിയത് . പക്ഷേ അത് മോഹൻലാലിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ സിനിമ പാരഡൈസോ ക്ലബ്ബ്അവാർഡ് വേദിയിൽ വച്ചാണ് ഭദ്രൻ പഴയ ലാലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ചടങ്ങില്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ ശ്യാം പുഷ്കരനെയും ഭദ്രന്‍ ചടങ്ങിൽ അഭിനന്ദിച്ചു. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ എന്നാണ് ഭദ്രൻ വിലയിരുത്തിയത്.

റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ‘സ്ഫടിക’ത്തിന്റെ ഫോർ കെ വേർഷൻ/ഡിജിറ്റൽ വേർഷൻ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഭദ്രൻ . കൂടാതെ , പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ എത്തുകയും ചെയ്യുകയാണ് വിഖ്യാത സംവിധായകൻ . സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഭദ്രൻ ചിത്രം. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ഒരു ജൂത കഥാപാത്രത്തെയാണ് സൗബിന്‍ ‘ജൂതനി’ൽ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ‘ജൂതൻ’ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍. സുഷിന്‍ ശ്യാമിന്‍റെതാണ് സംഗീതം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends