പോകുന്ന വഴിക്കും രജിത്തിനിട്ട് പാരവെച്ച് മഞ്ജു പത്രോസ്...അങ്ങോട്ടും സ്നേഹം നൽകിയാൽ തിരിച്ചും കിട്ടുമെന്ന് ഉപദേശം...മോഹൻ ലാലിൻറെ അടുത്തെത്തിയപ്പോഴും രജിത്തിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മഞ്ജു

നാടകീയത വളരെ കുറഞ്ഞ വളരെ പെട്ടെന്നുള്ള ഒരു എലിമിനേഷൻ ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സിലെ നടന്നത്. ചുറ്റിവളക്കാതെ തന്നെ മോഹൻ ലാൽ പുറത്തുപോകേണ്ടയാളെ പ്രഖ്യാപിക്കുകയായിരുന്നു. ശക്തരായ മത്സരാർഥികളിൽ ഒരാളായ മഞ്ജു പത്രോസായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞത്. എന്നാൽ വളരെ സന്തോഷത്തോടെയാണ് മഞ്ജു പുറത്തേക്ക് പോയത്. മാത്രമല്ല തന്റെ മകനെ പിരിഞ്ഞ് ഇതിൽ കൂടുതൽ തനിക്ക് കഴിയാൻ സാധിക്കില്ലായെന്നും മഞ്ജു മറ്റുള്ളവരോട് പറഞ്ഞു. മോഹൻ ലാലിൻറെ നിർദേശമനുസരിച്ച് മറ്റ് മത്സരാർത്ഥികളോട് യാത്ര പറഞ്ഞാണ് മഞ്ജു പോയത്. എന്നാൽ രജിത്ത് കുമാറിന് മാത്രം പോകുന്ന വഴിക്ക് ഉപദേശവും നൽകിയാണ് മഞ്ജു യാത്രയായത്.
ഇത്രയും മനുഷ്യരെ കണ്ടപ്പോ തനിക്ക് സങ്കടം വരുന്നുവെന്നായിരുന്നു വേദിയിലെത്തിയ മഞ്ജുവിന്റെ ആദ്യ പ്രതികരണം. ഭയങ്കര പാടാണ് കേട്ടോ അതിനുള്ളിൽ എന്നും, നമ്മൾ വിചാരിക്കുന്നപോലെയൊന്നും അല്ല എന്നും മഞ്ജു പ്രേക്ഷകരോട് പങ്കുവെച്ചു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അത് അറിയില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 49 ദിവസം അവിടെ കഴിയാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നോ എന്നും മോഹൻ ലാൽ മഞ്ജുവിനോട് ചോദിച്ചു . ഇല്ല എന്നും രണ്ടാഴ്ചയാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി . അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ അവിടെയുള്ളവരെ എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടന്‍ എന്നൊക്കെ മനസ്സില്‍ പ്രതിഷ്ഠിച്ചു എന്നും . ഗെയിമിന്റെ സമത്ത് ഇവരെ മറ്റൊരാളായി കാണാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല എന്നും മഞ്ജു കൂട്ടിച്ചേർത്തു.
പുറത്ത് പോയാല്‍ സങ്കടം വരില്ലേയെന്നും അകത്തുള്ളവരെ മിസ് ചെയ്യില്ലേയെന്നുമുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് ഇല്ല, അവര്‍ ഓരോരുത്തരായി പുറത്തേക്ക് വരില്ലേ, താൻ വെയ്റ്റ് ചെയ്‌തോളാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. പിന്നീട് രജിത്തുമായി ഹൗസിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും മോഹന്‍ലാലുമായി മഞ്ജു സംസാരിച്ചു. രജിത്ത് കുമാറിന്റെ ഒരു കുഴപ്പം എന്താണെന്നാൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊക്കെ വരുന്ന സമയം പുറത്തുനിന്ന് വരുന്നവര് ഗെയിം ഒക്കെ കണ്ടിട്ട് വന്നിട്ട് രരജിത്ത് കുമാർ ഭയങ്കര സംഭവമാണെന്ന് മനസിലാക്കി, അദ്ദേഹത്തിനടുത്ത് പോയിട്ട് നിങ്ങള് ഭയങ്കര സൂപ്പറാണെന്ന് പറയുമെന്നും പിന്നെരജിത്ത് കുമാറിന് വേറെ ആരെയും വേണ്ട എന്നും ഈ വന്നവരെ അങ്ങ് സ്വന്തമായിട്ട് എടുക്കും എന്നും ബാക്കിയുള്ളവരൊക്കെ പിന്നെ ശത്രുക്കളാണ്എന്നുമാണ് മഞ്ജു രജിത്ത് കുമാറിനെക്കുറിച്ച് മോഹൻ ലാലിനോട് പങ്കുവെച്ചത്. തന്റെ മുന്നില്‍വച്ചാണ് സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് പറഞ്ഞത് എന്നും മഞ്ജു മോഹന്‍ലാലിനോട് പറഞ്ഞു.
എന്നാല്‍ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടപ്പോൾ അത് കേള്‍ക്കുന്നവര്‍ക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് വിഷമം വരും എന്നും തന്റെ അനിയനായിട്ടൊക്കെ കാണുന്ന ആളല്ലേ സുജോ' എന്നും മഞ്ജു കൂട്ടിച്ചേർത്തു . കുറേക്കാലമായിട്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊന്നും നടക്കാത്തതിനാല്‍ വേറെ രക്ഷയില്ലാതെ രജിത് അവിടെയുള്ളവരെ ഇപ്പോള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും മഞ്ജു പ്രതികരിച്ചു. പിന്നീട് മോഹന്‍ലാലിനൊപ്പം ലൈവ് സ്‌ക്രീനിലൂടെ ഹൗസിലുള്ളവരെ കണ്ടപ്പോള്‍ യാത്ര പറയുംമുന്‍പ് രജിത്തിനോടാണ് മഞ്ജു അവസാനമായി സംസാരിച്ചത്. രജിത്ത് കുമാർ എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചും ഒരുപാട് സ്‌നേഹം കിട്ടും. ആരെയും മാറ്റിനിര്‍ത്തരുത്,എന്നുമാണ് പോകാൻ നേരം മഞ്ജു രജിത്ത് കുമാറിന് നൽകിയ ഉപദേശം. രജിത്ത് കുമാറിനെ പോകാൻ നേരവും താൻ എന്ന് അഭിസംബോധന ചെയ്തില്ലേ എന്നും മോഹൻ ലാൽ മഞ്ജുവിനോട് ചോദിച്ചു. എന്നാൽ അത് അറിയാതെ വന്നുപോയതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ഏതായാലും മഞ്ജു പത്രോസ് കൂടി പുറത്തായതോടെ രജിത്ത് കുമാറിനെ എതിർത്തിരുന്നവരിൽ ശക്തായ ഒരു മത്സരാർത്ഥി കുടി കുറഞ്ഞിരിക്കുകയാണ്. കണ്ണിണസുഖം ബാധിച്ചവർ കുടി മടങ്ങിയെത്തുമ്പോൾ അങ്കം വീണ്ടും മുറുകുമെന്ന് ഉറപ്പാണ്. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
https://www.facebook.com/Malayalivartha