Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

" മലയാളത്തിൽ ആണ് ഞാൻ ചിന്തിക്കുന്നത്... ഞാൻ എന്തിന് വെറുതെ മിനക്കെട്ട് അഭിനയിക്കണം".... തുറന്നടിച്ച് നടൻ ഫഹദ് ഫാസിൽ.... താരത്തിന് തീരുമാനം തിരുത്തേണ്ടിവരുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

24 FEBRUARY 2020 06:38 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറിയ താരമാണ് നടൻ ഫഹദ് ഫാസിൽ. ആദ്യ സിനിമ നൽകിയത് കയ്പ്പേറിയ അനുഭവമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. യുവ നടന്മാരിൽ മുൻപന്തിയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനം. സ്വതസിദ്ധമായ അഭിനയ ശൈലിയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളും കൊണ്ട് താരം സ്വന്തമാക്കിയത് എണ്ണിയാലൊടുങ്ങാത്ത ആരാധകരെ തന്നെയാണ്. അതിശയോക്തിയും കൃതിമത്വവും ഒട്ടും കലരാത്ത അഭിനയ ശൈലിയാണ് ഫഹദിനുള്ളത്. അതുകൊണ്ടുതന്നെയാണ് താരം ഇത്രമേൽ ആരാധകരെ നേടി മുന്നേറുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രമായ ട്രാൻസും താരത്തിന്റെ മൂല്യം ഒന്നുകൂടി പ്രേക്ഷകർക്ക് മുന്നിൽ തെളിയിക്കുകയായിരുന്നു.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് നിരവധി ആരാധകരുണ്ട്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് തമിഴിൽ താരം പ്രത്യക്ഷപ്പെട്ടതെങ്കിലും നിരവധി പ്രേക്ഷക പ്രശംസ തരാം അഭിനയത്തിന് സ്വന്തമാക്കിയിരുന്നു. എന്നാൽ മലയാളം വിട്ട് അന്യഭാഷ ചിത്രങ്ങളിൽ സജീവമാകാൻ ഫഹദ് തയ്യാറായിരുന്നില്ല. ഇപ്പോഴതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ചെയ്യുന്ന തരത്തിലുളള ചിത്രങ്ങൾ വേറെ എവിടെ പോയാലും ലഭിക്കുകയില്ല എന്നും . ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ താൻ വളരെ സന്തോഷവാനും തൃപ്തനുമാണെന്നും താരം വെളിപ്പെടുത്തുന്നു . അതുകൊണ്ടു തന്നെ അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യുകയല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ എന്നും താരം കൂട്ടിച്ചേർക്കുന്നു.

മലയാളത്തിലാണ് താൻ ചിന്തിക്കുന്നത്എന്നും മറ്റ് സ്ഥലങ്ങളിൽ ഷൂട്ടിങ്ങിനായി പോകുമ്പോൾ പോലും വല്ലാതെ ബോർ അടിക്കുമെന്നും ഇവിടുത്തെ ടീമിനെ മിസ് ചെയ്യുമെന്നും താരം പങ്കുവെക്കുന്നു . മലയാളത്തെയും മലയാളസിനിമയിലെ സൗഹൃദത്തെയും മിസ് ചെയ്യുമെന്നും ഇടയ്ക്കിടെ വിളിക്കും എന്നും താരം പ്രേക്ഷകരോടായി പങ്കുവെക്കുന്നു . ഇത്ര മെനക്കെട്ട് താനെന്തിനാണ് അന്യഭാഷകളിൽ അഭിനയിക്കുന്നത്എന്നും ഇവിടെ നിന്നാൽ മതിയല്ലോ എന്നും ഫഹദ് ചോദിക്കുന്നു.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തിയ ചിത്രമാണ് ട്രാൻസ് . അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധായകൻ. അനൗണ്‍സ് ചെയ്തത് മുതല്‍ ട്രാന്‍സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുറത്ത് വന്ന ട്രെയിലറുകളും പാട്ടുമെല്ലാം വലിയ പ്രതീക്ഷയും പ്രേക്ഷകർക്ക് നൽകിയിരുന്നു. ഒരു മോട്ടിവേഷണല്‍ ട്രെയിനറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ട്രാന്‍സില്‍ ഫഹദ് അവതരിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വ്യക്തമാക്കിയ ട്രാന്‍സിന്റെ സവിശേഷതകള്‍ ഏറെയാണ്. തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷംഅവതരിപ്പിക്കുന്നു . സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ തയ്യാറാക്കിയത് . അമല്‍ നീരദാണ് ട്രാന്‍സിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് . സൗണ്ട് ഡിസൈനിംഗിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ഡിസൈനിങ് ചെയ്തത് . പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്സണ്‍ വിജയന്‍ സംഗീത സംവിധായകനായി ട്രാൻസിലൂടെ അരങ്ങേറുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends