ബിഗ് ബോസ്സിലെ പ്രബലർ ജയിലിലേക്ക്... ആര്യ വീണ കൂട്ടുകെട്ടിന്റെ പദ്ധതി പൊളിഞ്ഞു...പൊളിച്ചടുക്കിയത് മത്സരാർത്ഥികൾ...കൂടെ നിൽക്കാൻ ആരുമില്ലാതെ തഴയപ്പെട്ട് പെൺപുലികൾ

ബിഗ് ബോസ് മലയാളം സീസൺ രണ്ട് ആവേശകരമായി തന്നെ മുന്നേറുകയാണ്. കാര്യങ്ങൾ എളുപ്പത്തിൽ മാറിമറിയുന്നു എന്നതാണ് ബിഗ് ബോസ് എന്ന പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്നത്തെ സുഹൃത്തുക്കൾ ആയിരിക്കും നാളത്തെ ശത്രുക്കൾ. പിന്നെയും ഇവർ തന്നെ കുട്ടുകാരാകും വീണ്ടും കൊമ്പുകോർക്കും. ഇങ്ങനെ കാര്യങ്ങൾ ഞൊടിയിടയിൽ മലക്കം മറിയും. എന്നാൽ തുടക്കം മുതൽ ഇതുവരെയും പരസ്പ്പരം പാരവെക്കാത്ത ഒത്തൊരുമിച്ച് തന്നെ മുന്നേറുന്ന രണ്ട് മത്സരാർത്ഥികളാണ് ആര്യയും വീണ നായരും എന്നാൽ ഇരുവർക്കും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു വമ്പൻ അടിയാണ് കിട്ടിയത്. ഇരുവരും നിനച്ചിരിക്കാത്ത പണി. പണികിട്ടുമെന്നും ഇരുവരും ചിലപ്പോൾ പ്രതീക്ഷിച്ചിരിക്കാം. എന്നാൽ പെട്ടെന്നുള്ള പ്രഖ്യാപനം ഇരുവരെയും അമ്പരപ്പിച്ചു എന്നത് ഇരുവരുടെയും പെരുമാറ്റത്തിൽ പ്രകടമായിരുന്നു.
ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിന് ശേഷം ജയിലിലേക്ക് പോകാന്‍ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്തത് ആര്യയെയും വീണയെയുമാണ്. ഇതില്‍ ആര്യ മുന്‍പ് ഒരുതവണ ജയിലില്‍ കിടന്നിട്ടുണ്ട്. വീണ നായർ ആദ്യമായാണ് ജയിലിൽ അടക്കപ്പെടുന്നത്.
ഇത്തവണ ജയില്‍ശിക്ഷയ്ക്കായുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള നോമിനേഷന് മുന്‍പ് ബിഗ് ബോസിന്റെ ഒരു പ്രത്യേക അനൗണ്‍സ്‌മെന്റ്വന്നു . 'ഈ ആഴ്ച മുതല്‍ ക്യാപ്റ്റന്‍സി മത്സരാര്‍ഥികളെയും ജയിലില്‍ പോകാനുള്ളവരെയും തെരഞ്ഞെടുക്കേണ്ടത് വീക്ക്‌ലി ടാസ്‌കുകളില്‍ നേടിയ പോയിന്റുകളെ മാത്രം അടിസ്ഥാനമാക്കിയല്ല എന്നും ഇതൊരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ ഏത് ചാണക്യനീതിയും പ്രയോഗിക്കാം. അതുകൊണ്ട് തങ്ങളുടെ മുന്നോട്ടുള്ള യാത്രയെയും നിലനില്‍പ്പിനെയും സുഗമമാക്കാന്‍ കഴിയുന്നത് ആരെയൊക്കെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ ആക്കിയാലും ആരെയൊക്കെ ജയിലില്‍ അടച്ചാലുമാണെന്ന് ബുദ്ധിപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കുക എന്നുമാണ് ബിഗ് ബോസ് നൽകിയ നിർദേശം.
എന്നാൽ ബിഗ്ഗ്‌ബോസിലെ വലിയൊരു മാറ്റമാണ് ഈ ജയിൽ വാസം ചൂണ്ടിക്കാട്ടുന്നത്. പ്രബലകളായ മത്സരാർത്ഥികളുടെ ശക്തി ക്ഷയിക്കുന്നു എന്ന സൂചനയാണ് ആര്യ വീണ കൂട്ടുകെട്ടിന്റെ ജയിലിൽ പോക്ക് സൂചിപ്പിക്കുന്നത്. മൂവർ സംഘത്തിൽ നിന്നും മഞ്ജു പത്രോസ് പുറത്തു പോയതോടെ ആര്യയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ഗ്രുപ്പിന് വിള്ളൽ വീണിരുന്നു. തങ്ങളുടെ ഏത് നിലപാടുകൾക്കും കൂട്ടുനിൽക്കാൻ ഒട്ടേറെപ്പേർ ഉണ്ടെന്ന ഇവരുടെ ആത്മവിശ്വാസമാണ് ഇതോടെ തകർന്നടിഞ്ഞത്. പോയിന്റ് കുറഞ്ഞവര്‍ എന്ന നിലയില്‍ ജയിലില്‍ പോകാതെ നോക്കാനും രജിത്തിനെ ജയിലില്‍ അയയ്ക്കാനുമുള്ള തങ്ങളുടെ തന്ത്രത്തിന് പിന്തുണ നേടിയെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ലെന്നുമാത്രമല്ല ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ചവര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും ജയിലിലേക്ക് പോകേണ്ടതായും വന്നു. ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത് ആര്യയ്ക്കും വീണയ്ക്കുമാണെന്ന് മനസിലാക്കിയ ബിഗ് ബോസ് വീണയോട് 'ജയില്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരെയും ജയിലില്‍ അടക്കാൻ തീരുമാനമാകുകയായിരുന്നു.
ആര്യ വീണ ഫു്ക്രു കൂട്ടുകെട്ടിലെ മറ്റൊരു ശക്തയായ ജസ്ലയും ആര്യയുടെ കാലുവാരുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ജയിൽ പോകാനുള്ള നോമിനേഷനിൽ ജസ്ല നിർദേശിച്ച ഒരു പേര് ആര്യയുടേതായിരുന്നു. തങ്ങളെ പ്ലാൻ ചെയ്ത് അകത്താക്കിയതാണെന്ന് തുടർന്ന് ആര്യ വീണയോട് പറയുന്നുമുണ്ട്. ഇവിടെ എല്ലാവരും ഗെയിമിന്റെ ഭാഗം മാത്രമാണെന്നും അങ്ങനെ മാത്രമാണ് ഏവരും ഹൗസിൽ നിൽക്കുന്നതെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.
ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും അകത്തേക്ക് പോയതിനുശേഷം ആരറിയും വീണയും ചേർന്ന് ചർച്ച ചെയ്യുന്നുണ്ട് . എല്ലാവരും ചേര്‍ന്ന് മെനഞ്ഞ തന്ത്രമാണ് തങ്ങളെ ജയിലിലാക്കിയതെന്നും ഇത് പുറത്തറിയിക്കാന്‍ മനപൂര്‍വ്വം പല കാരണങ്ങള്‍ മെനയുകയായിരുന്നു എന്നും ജയിലിലെത്തിയതിന് ശേഷം ആര്യയും വീണയും തമ്മില്‍ പറയുന്നു. ഇത്തവണത്തെ ജയിലില്‍ പോക്ക് നല്‍കുന്നത് മറ്റൊരു സൂചനയാണ്. ആര്യയ്ക്കും വീണയ്ക്കും പിന്തുണ നല്‍കാന്‍ വീട്ടില്‍ ആരുമില്ലെന്നും മത്സര തന്ത്രങ്ങള്‍ മാറ്റാനുള്ള സമയം ആയെന്നും ഇത് വ്യക്തമാക്കുന്നു. അമൃത-അഭിരാമി സഹോദരിമാരുടെ വരവ് കൂടിയായതോടെ വലിയ മാറ്റാണ് ബിഗ് ബോസില്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha