ദിലീപിന്റെ ഭീഷണിയിൽ ചാക്കോച്ചൻ വിറച്ചോ? നിർണായകമായ മൊഴിനൽകാനെത്താതെ ഒഴിഞ്ഞുമാറിയ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് പുറപ്പെടുവിച്ച് കോടതി; മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ട്, ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ച് ദിലീപ്

നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷി വിസ്താരത്തിനെത്താതിരുന്ന താരത്തിനെതിരെയാണ് പ്രത്യേക കോടതിയുടെ നടപടി. നിലവില്‍ കേസിന് നിര്‍ണായകമായ സാക്ഷിവിസ്താരമാണ് നടന്നുവരുന്നത്. വെള്ളിയാഴ്ച നടക്കുന്ന സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു.
എന്നാല്‍ ഈ സമന്‍സ് കൈപ്പറ്റുകയൊ അവധിക്കുള്ള അപേക്ഷ നല്‍കുകയോ ചെയ്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിലവില്‍ ലഭിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ട് അത്ര വലിയ ഗൗരവമുള്ള കാര്യമല്ല. സ്റ്റേഷന്‍ ജാമ്യം ജാമ്യം നേടാവുന്ന വാറന്റാണ് കുഞ്ചാക്കോ ബോബന് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം നടന്നു വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി വളരെ നിര്‍ണായകമാണ്.
ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. കേസില്‍ യാഥാക്രമം 14, 15, 16 സാക്ഷികളാണ് ഇവര്‍. ഗീതു മോഹന്‍ദാസിന്റെ വിസ്താരം വൈകിട്ട് നാലേകാല്‍ വരെ നീണ്ടു. പ്രോസിക്യൂഷന്‍ ഒന്നര മണിക്കൂറാണ് ഗീതുവിനെ വിസ്തരിച്ചത്. എട്ടാം പ്രതി നടന്‍ ദിലീപീന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വൈകിട്ടു വരെ നീണ്ടു. മറ്റു പ്രതികളുടെ അഭിഭാഷകര്‍ ഗീതുവിനെ വിസ്തരിച്ചില്ല. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചു. ഗീതു മോഹന്‍ദാസിന്റേതിനു സമാനമായ മൊഴിയാണ് സംയുക്ത നല്‍കിയത്. മൂന്നാമതായി കുഞ്ചാക്കോ ബോബന്റെ ഊഴമായിരുന്നെങ്കിലും അദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല. അവധി അപേക്ഷ നല്‍കാത്ത സാഹചര്യത്തില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇവരെയും കുഞ്ചാക്കോ ബോബനെയും പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കോടതി ഉത്തരവ് പ്രകാരം നെടുമ്ബാശ്ശേരി പൊലീസ് കുഞ്ചാക്കോ ബോബന് നോട്ടീസ് നല്‍കും. സ്‌റ്റേഷനില്‍ തന്നെ കുഞ്ചാക്കോ ബോബന് ജാമ്യവും നല്‍കും. ബുധനാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ ഇനി കോടതിയില്‍ എത്തേണ്ടത്. അതേ സമയം
ഈ വിഷയത്തില്‍ മൊഴിനല്‍കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ വിട്ടുനില്‍ക്കുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ ദിലീപിന്റെ മുന്‍ ഭാര്യയോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ താരത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നടി ബിന്ദു പണിക്കര്‍, ഇന്നലെ നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരവും നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസില്‍, സാക്ഷികളായ നടി രമ്യ നമ്ബീശന്‍, സഹോദരന്‍ രാഹുല്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ഇന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനേനെയാണ് വിസ്തരിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തെയും കോടതി ഒഴിവാക്കി. ശ്രീകുമാര്‍ മേനോന്റെ മൊഴിക്കു കേസുമായി ബന്ധമൊന്നുമില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.
റിമി ടോമി, മുകേഷ് എന്നിവരെ കോടതി ബുധനാഴ്ച വിസ്തരിക്കും.
അതേ സമയം നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ചു നടന്‍ ദിലീപ് ഹര്‍ജി നല്‍കി. മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്നാവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്‍റെ ആവശ്യം കേട്ട കോടതി ഹര്‍ജി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha