ജസ്ല മാടശ്ശേരി പുറത്തായി...ഒറ്റക്കല്ല ഒപ്പം സൂരജുമുണ്ട്...കഴിഞ്ഞ എപ്പിസോഡ് കണ്ടത് ഡബിൾ എലിമിനേഷൻ....രജിത്ത് കുമാറിന്റെ മുഖ്യ എതിരാളികളിൽ ഒരാൾ കൂടി പുറത്തേക്ക്

വമ്പനൊരു എലിമിനേഷൻ ആയിരുന്നു കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. രണ്ടു പേർ ഒന്നിച്ച് വീടിനു പുറത്തേക്ക് പോകുന്ന അപൂർവം എലിമിനേഷനിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മാറ്റൊരാളോടൊപ്പം എത്തിയ ജസ്ല പുറത്തു പോയപ്പോഴും ഒറ്റക്കായിരുന്നില്ല പോയത്. ആർ ജെ സൂരജിന് പിന്നാലെ ഇന്നലെ മോഹൻ ലാൽ പ്രഖ്യാപിച്ച പേര് ജസ്ല മാടശ്ശേരിയുടേതായിരുന്നു. ആര്യ, വീണ, ഫുക്രു, ജസ്ല, സൂരജ്, രജിത്ത് കുമാർ എന്നിവരായിരുന്നു എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവർ . ഇക്കൂട്ടത്തിൽ ഈയാഴ്ചത്തെ ക്യാപ്റ്റൻ പദവി സ്വന്തമാക്കിയതിനാൽ ഫുക്രു ഈ വാരം സുരക്ഷിതനാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്ന അഞ്ച് പേരില്‍ ആര്‍ ജെ സൂരജ് പുറത്താവുന്നതായി മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിക്കുകയായിരുന്നു.
സൂരജിന്റെ പേര് പ്രഖ്യാപിച്ചതിനു ശേഷം ലിസ്റ്റില്‍ അവശേഷിച്ച നാല് പേരോടും എഴുന്നേറ്റു നില്‍ക്കാന്‍ പറയുകയായിരുന്നു മോഹന്‍ലാല്‍. ഇതില്‍ 'എലിമിനേഷന്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിച്ചാല്‍ മതിയായിരുന്നെന്ന് തോന്നുന്നുണ്ടോ എന്ന് ജസ്ലയോട് മോഹന്‍ലാല്‍ ചോദിച്ചു. കാര്‍ഡ് ജസ്ല മുൻപ് ഉപയോഗിച്ചിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ജസ്ലയുടെ മറുപടി. പിന്നാലെ ഈ വാരത്തിലെ രണ്ടാമത്തെ എലിമിനേഷനും മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. സൂരജിന് പിന്നാലെ ജസ്ലയെ തന്നെയാണ് മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്. ആരോടെങ്കിലും എന്തെങ്കിലും പറയാനായി ബാക്കി വച്ചിട്ടുണ്ടെങ്കില്‍ പറയാമെന്ന് മോഹന്‍ലാല്‍ ജസ്ലയോട് പറഞ്ഞു. എന്നാല്‍ പറയാനുള്ളതൊക്കെ അപ്പപ്പോൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ ഒന്നും അവശേഷിക്കുന്നില്ലെന്നുമായിരുന്നു ജസ്ലയുടെ മറുപടി. അതേസമയം പ്രേക്ഷകരോട് പറയാനുണ്ടെന്നും ജസ്ല അറിയിച്ചു. 'ബിഗ് ബോസ് ഹൗസിലെ ഇത്രയും ദിവസങ്ങളില്‍ താൻ താൻ മാത്രമായിരുന്നു. മറ്റാരുമാവാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ എത്തിയപ്പോള്‍ രണ്ടാഴ്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചാഴ്ചയായി. തന്റെ ഇമോഷനൊക്കെ സ്വാഭാവികമായി കാണിച്ചിട്ടുണ്ട്. 24 മണിക്കൂറും ഹൗസിനുള്ളില്‍ അങ്ങനെയാണ് ജീവിച്ചിരുന്നത്. അതില്‍നിന്ന് എന്തൊക്കെയാണ് ഒരു മണിക്കൂറില്‍ പുറത്ത് പോയിരുന്നതെന്ന് അറിയില്ല എന്നായിരുന്നു ജസ്ല പ്രേക്ഷകരോടായി പങ്കുവെച്ചത്. തുടർന്ന് ഏവരോടും യാത്ര പറയാനായി മോഹൻ ലാൽ ജസ്ലയോട് നിർദേശിച്ചു. തുടര്‍ന്ന് ഓരോരുത്തരോടും യാത്ര ചോദിച്ചുകൊണ്ട് ജസ്ല ഹൗസിന് പുറത്തേക്ക് നീങ്ങി. ജസ്ല യാത്ര ചോദിക്കുന്നതിനിടെ സാന്ദ്രയാണ് ഏറ്റവുമധികം വിഷമിച്ച് കാണപ്പെട്ടത്. എല്ലാവരെയും ആശ്ലേഷിച്ചാണ് ജസ്ല യാത്ര ചോദിച്ചതെങ്കില്‍ രജിത് കുമാറിനോട് മാത്രം ജസ്ല മറ്റൊരു രീതിയാണ് പ്രയോഗിച്ചത് . 'മാഷേ, ഐ നെവര്‍ മിസ് യൂ. ഓകെ ഫൈന്‍', എന്നാണ് രജിത്തിനോട് ജസ്ല പറഞ്ഞത്. എന്നാൽ പതിവിനു വിപരീതമായി രജിത്ത് കുമാറിന്റെ മുഖം ശോകമായിരുന്നു.
ഏതായാലും ജസ്ല കുടി പോയതോടെ രജിത്ത് കുമാറിന്റെ മുഖ്യ ശത്രുക്കളിൽ ഒരാൾകൂടി പുറത്തായിരുന്നു. രജിത്ത് കുമാറിനോട് ദിവസവും വാക്കേറ്റം നടത്തിയിരുന്ന മത്സരാർത്ഥിയായിരുന്നു ജസ്ല. ജസ്ലയുടെ അഭാവം ബിഗ് ബോസ് ഹൗസിൽ പ്രകടമാകും എന്നുറപ്പാണ്.എന്നാൽ സൂരജ് പുറത്തുപോയതിൽ വലിയ മാറ്റമൊന്നും ഹൗസിൽ സംഭവിക്കില്ല. ജസ്ല പോയതോടെ കുറച്ചുകൂടി ഒറ്റപ്പെടുന്നത് അലക്‌സാന്ദ്രയാണ്. സാന്ദ്ര തിരിച്ചു വന്നതോടുകൂടി ജസ്ലയും സാന്ദ്രയുമായി ഒരാത്മ ബന്ധം ഉടലെടുത്തിരുന്നു. ഏതായാലും ജസ്ലയുടെ വിട വാങ്ങൽ ബിഗ് ബോസ് ഹൗസിൽ എന്തൊക്കെ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഇനി കണ്ടറിയാം.
https://www.facebook.com/Malayalivartha