മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല- നടി ശ്വേതാ മേനോന്‍

തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി നടി ശ്വേതാ മേനോന്‍. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും സ്‌കൂള്‍ തലത്തില്‍ നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല. എങ്കിലും അത്തരം മോശം സ്പര്‍ശം ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
കുട്ടിക്കാലത്തെ മിക്ക പ്രശ്നങ്ങളും ഞാന്‍ അച്ഛനോട് തുറന്നുപറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയതുകൊണ്ട് നമുക്ക് വേണ്ടി സംസാരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ വരുമ്പോൾ എനിക്ക് സ്വാഭാവികമായൊരു ധൈര്യം വന്നിരുന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയേറെ ആവശ്യമാണെന്ന് അന്ന് മുതലേ മനസ്സിലാക്കാന്‍ കഴിഞ്ഞു- ശ്വേത പറഞ്ഞു.
https://www.facebook.com/Malayalivartha