ഉറഞ്ഞുതുള്ളി ദയ അശ്വതി...തന്റെ പേരുദോഷം മാറ്റിതരണമെന്ന പരാതിയുമായി രജിത്ത് കുമാർ...ബിഗ് ബോസ്സിലെ നാടകീയ സംഭവങ്ങൾക്ക് പിന്നിൽ ദയയുടെ പ്രേമ നൈരാശ്യമോ എന്ന് പ്രേക്ഷകർ

അവസാനത്തോടടുക്കുമ്പോൾ ബിഗ് ബോസ് ഹൗസ് കൂടുതൽ സംഘർഷഭരിതമാകുകയാണ്. എന്നാൽ മറ്റ് മത്സരാർത്ഥികൾ ആരോപിക്കുന്നതുപോലെ ബിഗ് ബോസ് ഹൗസിലെ സമാധാനം കെടുത്തുന്നയാൾ രജിത്ത് കുമാർ മാത്രമല്ല എന്നതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡ്. ഹൗസിലെ ഏറ്റവും നിഷ്കളങ്കയും ആരോടും വഴക്കിനും വക്കാണത്തിനുമൊന്നും പോകാത്ത ദയ അശ്വതിയുടെ മറ്റൊരു രൂപമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതുവരെ ഉണ്ടായിരുന്ന വിശേഷണങ്ങളെല്ലാം തിരുത്തുന്ന പെരുമാറ്റമാണ് ദയ കഴിഞ്ഞ ദിവസം കാഴ്ച്ച വെച്ചത്. ബിഗ് ബോസ് വീടിനെ ഒന്നാകെ ഇളക്കിമറിച്ച പ്രകടനമാണ് നടന്നതെന്ന് തന്നെ പറയാം. അശ്വതിയെ നിയന്ത്രിക്കാനാകാതെ അവസാനം സമാധാനിപ്പിക്കാൻ ചെന്ന ഫുക്രു, ആര്യ, വീണ, എലീന എന്നിവർക്ക് അവസാനം പിൻവാങ്ങേണ്ടി വന്നു. രഘുവും ദയയുമായി നടന്ന വാക്കുതർക്കം രൂക്ഷമായി മാറുകയും ദയ നിലവിട്ട് പെരുമാറുകയുമായിരുന്നു.
കണ്ണിന് അസുഖം ബാധിച്ച് തിരിച്ചെത്തിയ രഘു രജിത്ത് കുമാറിനോട് കാട്ടുന്ന അടുപ്പത്തെ കുറിച്ച് രേഷ്‍മ ചോദിച്ചതായിരുന്നു സംഭവങ്ങൾക്ക് തുടക്കം. എന്നാല്‍ രജിത്തിനെയല്ല, സുജോയുടെ മസില്‍ പവറിനെയാണ് താൻ പരിഗണിക്കുന്നത് എന്ന് രഘു പറഞ്ഞു. എപ്പോഴും നീതിയുടെ വശത്താണ് താൻ നില്‍ക്കുകയെന്നും രഘു കൂട്ടിച്ചേർത്തു . ഓരോ ആള്‍ക്കാരും ഓരോ സംഘമായി മാറുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുണ്ട് എന്നും രഘു പറഞ്ഞു. രേഷ്‍മയോട് രഘു സംസാരിക്കുന്നത് കേട്ട ദയ അശ്വതി വിഷയത്തിൽ ഇടപെട്ടു. പണ്ട് രജിത്തിനെ കുറിച്ച് എന്തൊക്കെയാണ് രഘു പറഞ്ഞിരുന്നത് എന്ന് ദയ അശ്വതി ചോദിച്ചു. എന്തൊക്കെയാണ് പറഞ്ഞതെന്ന് പറയു എന്ന് ചോദിച്ചുകൊണ്ട് രഘു ദയ അശ്വതിയുടെ അടുത്തേയ്‍ക്ക്ചെന്നു . തുടര്‍ന്നായിരുന്നു സംഭവം രൂക്ഷമായത്. കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്‍ക്ക് പോയപ്പോള്‍ പറഞ്ഞ കാര്യമായിരുന്നു ദയ അശ്വതി രഘുവിനോട് ചോദിച്ചത് . എന്നാല്‍ ദയ അശ്വതിയും മാറിയിരുന്നുവെന്ന് രഘു പറഞ്ഞു. രജിത് തന്നെ കുറ്റപ്പെടുത്തിയതു കൊണ്ടായിരുന്നു താൻ മാറിയത് എന്ന് ദയ അശ്വതിയും പറഞ്ഞു. പുറത്തുപോയി വന്ന രഘു പഴയതുപോലെയല്ല എന്നും ദയ കൂട്ടിച്ചേർത്തു .
മാത്രമല്ല രജിത്ത് കുമാറിനെ വന്ന് കെട്ടിപ്പിടിച്ചത് ദയ അല്ലേയെന്ന് രഘു ചോദിച്ചു. പ്രേമിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‍തത് എന്തുകൊണ്ടാണെന്നും രഘു ചോദിച്ചു. . എല്ലാം കണ്ടിട്ട് വന്ന് ഫേയ്‍ക്ക് ആകുകയാണ് രഘുവെന്ന് ദയ അശ്വതി തുടർന്ന് ആരോപിച്ചു . എന്തുകൊണ്ടാണ് കെട്ടിപ്പിടിച്ചതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഇഷ്‍ടമായതു കൊണ്ടാണെന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. നിങ്ങള്‍ ഇവിടെനിന്ന് പോകേണ്ട ആളാണെന്ന് താൻ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രഘു പറഞ്ഞു. പുറത്തെ വിഷയങ്ങള്‍ ഇവിടെ കൊണ്ടുവരുന്നത് നിങ്ങളാണെന്നും രഘു ദയ അശ്വതിയോട് പറഞ്ഞു. വന്നപ്പോള്‍ കെട്ടിപ്പിടിക്കുകയും വളയില്ലെന്ന് കണ്ടപ്പോള്‍ ഒഴിവാക്കുകയും ചെയ്‍തുവെന്നും രഘു ദയ അശ്വതിയോട് പരിഹസിച്ചു പറഞ്ഞു . തന്നെ നാറ്റിച്ചപ്പോള്‍ താനും നാറ്റിച്ചെന്ന് ദയ അശ്വതി രഘുവിന് മറുപടി നൽകി.ഏതൊക്കെ രീതിയില്‍ നാറ്റിച്ചെന്ന് തനിക്ക് അറിയില്ലെന്ന് രഘു പ്രതികരിച്ചു . താൻ നാറ്റിക്കുമെന്ന് ദയ അശ്വതി വീണ്ടും ആവർത്തിച്ചു
എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തിൽ ഇടപെടാതെ കണ്ടുനിൽക്കുക മാത്രമാണ് രജിത്ത് കുമാർ ചെയ്തത്. തുടർന്ന് ഏവരും ചേർന്ന് ദയയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും കിടപ്പ് മുറിയിലേക്ക് കുട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ഏറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദയ പിന്തിരിഞ്ഞില്ല. മാത്രമല്ല വീണ്ടും പൊട്ടിത്തെറിക്കുകയും ചെയ്തു. ദയയുടെ ദേഷ്യം അടങ്ങുന്നില്ലന്നായപ്പോൾ ആരെ കാണിക്കാനാണ് കരയുന്നതെന്നും ഇവിടെ കാണാൻ ആരുമില്ലലോ എന്ന് പറഞ്ഞ് ഫുക്രു ദയയോട് ചൂടാവുകയും ചെയ്തു. മാത്രമല്ല മറ്റുള്ളവരോടും പുറത്തേക്ക് വരൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് നടന്ന ടാസ്ക്കിൽ രജിത്ത് കുമാർ ദയക്കെതിരെ പരാതി നൽകുകയും ചെയ്തു.കണ്ണ് രോഗം ബാധിച്ചു പുറത്തു പോയി തിരിച്ചു വന്ന ദയ ഇമോഷണൽ ബാലൻസ് നഷ്ടപ്പെട്ട പ്രദീപിനെ അറ്റാക്ക് ചെയ്തപോലെ തന്നെയും അറ്റാക്ക് ചെയ്യുന്നു എന്നും തന്റെ പേര് ദോഷം മാറ്റി തരണം എന്നുമാണ് രജിത്ത് പരാതിപ്പെട്ടത്. എന്നാൽ ടാസ്ക്കിൽ പരാജയപ്പെട്ടത് രജിത്ത് കുമാർ ആയിരുന്നു. പുതിയ ആളുകൾ ബിഗ് ബോസ്സിലെ എത്തുമ്പോൾ രജിത്ത് കുമാർ അവരോടൊപ്പം കൂട്ട് കുടുന്നുവെന്നും തന്നെ അവഗണിക്കുന്നുവെന്നുമാണ് ദയയുടെ പ്രധാന പരാതി. രജിത്ത് കുമാർ ഇങ്ങോട്ടു വന്നു തന്നോട് അടുപ്പം കാണിക്കുകയായിരുന്നുവെന്നും ദയ ഇടയ്ക്കിടെ ആരോപിക്കുന്നതും പതിവാണ്.
ദയ അശ്വതിക്ക് രജിത്ത് കുമാറിനോടുള്ള ദേഷ്യം പ്രേമ നൈരാശ്യമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇതിനുള്ള മറുപടി വരും ദിവസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha