നന്‍മ നിറഞ്ഞ എം പി; ഇന്നച്ഛന്‍

സിനിമാ താരവും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റിനെ പുകഴ്ത്തി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതത്തില്‍ അര്‍ബുദത്തേയും ചാലക്കുടിയില്‍ എതിരാളിയേയും തോല്‍പ്പിച്ച ഇന്നസെന്റ് ഒരു സംഭവം തന്നെയാണെന്നാണ് മഞ്ജുവിന്റെ സര്‍ട്ടിഫിക്കറ്റ്. ആയിരക്കണക്കിന് ലൈക്കാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. ഏറക്കാലത്തിനുശേഷം അടുത്തിടെ ഇരുവരും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ഒന്നിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സമയം മറക്കാനാവാത്തതെന്നും താരം പങ്കുവെക്കുന്നു.
മഞ്ജുവിന്റെ പോസ്റ്റില്‍ നിന്ന് :
ഇന്നസെന്റ്\' എന്നത് ഒരു സ്വഭാവ വിശേഷമാണ്. നമ്മള്‍ മലയാളികള്‍ അതിന് നിഷ്‌കളങ്കത എന്നു പറയുന്നു. പക്ഷേ ഇന്നസെന്റ് എന്ന വാക്കുകേള്‍ക്കുമ്പോള്‍ നമുക്ക് ഒരേയൊരു മുഖം മാത്രമേ ഓര്‍മ വരൂ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇന്നസെന്റേട്ടന് ആ പേര് എങ്ങനെ കിട്ടിയെന്ന്. ജീവിതത്തെ നിഷ്‌കളങ്കമായി നേരിടുന്ന ഒരാള്‍ക്ക് ആ പേരല്ലാതെ മറ്റെന്താണ് യോജിക്കുകയെന്നും.
\'എന്നും എപ്പോഴും\'; എനിക്ക് ആ നിഷ്‌കളങ്കതയിലേക്കുള്ള തിരിച്ചു പോക്കു കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നസെന്റേട്ടനോടൊന്നിച്ച് ഒരു സിനിമ. ഇതിനിടയ്ക്ക് കാലം അദ്ദഹത്തെ ഒന്ന് നുള്ളി നോവിക്കാന്‍ ശ്രമിച്ചിരുന്നു.അദ്ദേഹത്തിനെയും ഭാര്യ ആലീസേച്ചിയേയും അസുഖത്തിന്റെ രൂപത്തില്‍. പക്ഷേ, അതൊന്നും ഇന്നസെന്റേട്ടനെ ഏശിയിട്ടില്ലെന്ന് സെറ്റിലെ ഓരോ നിമിഷവും തെളിയിച്ചു തന്നു.
ഇപ്പോഴത്തെ ഇന്നസെന്റേട്ടന് എം.പി. എന്ന വാക്കിന്റെ അകമ്പടി കൂടിയുണ്ട്. ചാലക്കുടിയില്‍ അദ്ദേഹം ജയിച്ചപ്പോള്‍ തോറ്റത് കാന്‍സര്‍ കൂടിയാണ്. അസുഖം ഒന്നിന്റെയും അവസാനമല്ലെന്നും മറിച്ച് പലതിന്റെയും തുടക്കമാണെന്നും എം.പി.യായ ഇന്നസെന്റ് പറഞ്ഞുതരുന്നു. ആ നാവില്‍നിന്ന് വീഴുന്ന നേരമ്പോക്കുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഓരോ ദിവസവും അദ്ദേഹം വരാനായി നോക്കിയിരിക്കുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha