അധ്വാനം തന്നെയാണ് ഫിറ്റ്‌നസിനു വേണ്ടതെന്ന് നടന്‍ അബു സലിം

മലയാളത്തിന്റെ പ്രിയപ്പെട്ട ഗുസ്തികാരന്മാരിലൊരാളാണ് നടന്‍ അബു സലിം. ഇപ്പോഴും പുതു തലമുറയിലെ യുവാക്കളുടെ ഹരമാണ് നടന്‍ അബു സലീം. സിക്‌സ് പായ്ക്ക് എന്ന ശരീരഘടനയുടെ തമ്പുരാന്‍ കൂടിയാണ് അബു. അബുവിന് ശരീര സൗന്ദര്യത്തെകുറിച്ചും വ്യായാമത്തെ കുറിച്ചും പറയാന്‍ നിരവധി നിര്‍ദേശങ്ങളുണ്ട്. സിക്‌സ് പായ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നതും അബുവിനെയാണ്. ഐ സിനിമയില്‍ വിക്രമിന്റെ ശരീരം കണ്ട് അന്ധാളിച്ചവരോട് അബു സലിമിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിക്രം പരസ്യമായി പ്രഖ്യാപിച്ചതു തന്നെ തെളിവ് . \'ബോഡി ബില്‍ഡിങ്ങില്‍ സലീംക്കയാണ് എന്റെ മോഡല്‍ എന്ന വിക്രമിന്റെ കമന്റും. അബുവിന് ഇനി എന്ത് ബഹുമതിയാണ് ഇതിനെക്കാളും വേണ്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, നാഗാര്‍ജുന, വിക്രം, നിഷാന്ത് സാഗര്‍, ദിലീപ് തുടങ്ങി ഓരോരുത്തരും സിനിമയ്ക്ക് അനുയോജ്യമായ ശരീരഘടനയുണ്ടാക്കിയെടുക്കാന്‍ അബു സലിമിനെയാണ് വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ മസില്‍കഥ കേട്ട കമല്‍ഹാസന്‍ തന്നെ ഒരിക്കല്‍ നേരിട്ടു ക്ഷണിച്ചു-\' പോരുന്നോ എന്റെ കൂടെ?. അബു സലിം പ്രമുഖരായ താരങ്ങളെ കുറിച്ചും പറയാന്‍ മറന്നില്ല.
മമ്മൂട്ടി:
ഏറ്റവും ഫിറ്റായ ശരീരമാണ് മമ്മൂട്ടിയുടേത്. ശരിക്കും പ്രപ്പോഷനേറ്റ് ബോഡി. ബോഡിബില്‍ഡര്‍ക്കു വേണ്ട എല്ലാ ക്വാളിറ്റിയും മമ്മൂക്കായുടെ ബോഡിക്കുണ്ട് .
മോഹന്‍ലാല്‍:
ഫ്‌ളക്‌സിബിളായ ശരീരം. ശരീരത്തിന്റെ വീതി ലാലേട്ടനു കൂടുതലായതുകൊണ്ടാണ് ചില സിനിമകളില്‍ തടിതോന്നിക്കുന്നത്. പഴയ ഗുസ്തിക്കാരനാ. നല്ല പവറുള്ള ബോഡി.
വിക്രം :
ദൈവം അപൂര്‍വം പേര്‍ക്കേ ഇങ്ങനെ ശരീരം കൊടുക്കൂ. ഒപ്പം അതു കാത്തു സൂക്ഷിക്കണമെന്നുള്ള മനസ്സും. രണ്ടും വിക്രമിനുണ്ട്. ശരീരം സൂക്ഷിക്കാന്‍ വിക്രം എത്ര അധ്വാനിക്കാനും തയാറാണ്.
കമല്‍ഹാസന്‍ :
ലാലേട്ടനെപ്പോലെ ശരിക്കും ഫ്‌ളക്‌സിബിള്‍. അധ്വാനത്തില്‍ മമ്മൂട്ടിക്കൊപ്പം. ശരീരത്തിന്റെ കലയെന്താണെന്ന് കമല്‍സാറിന്റെ ബോഡി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. കുള്ളനായും വലിയ പൊക്കമുള്ളവനായും കമല്‍ഹാസന്‍ സിനിമയില്‍ വരുന്നതു കാണാറില്ലേ?
നയന്‍താര:
ശരിക്കും ഫിറ്റായ ശരീരമാണ് നയന്‍താരയുടെത്. കരുത്തയായ അയണ്‍ വുമണിന്റെ ശരീരം സിനിമയില്‍ ആവശ്യമെങ്കില്‍ നയന്‍താരയോളം പറ്റാവുന്ന നടിയില്ല.
ഇതിനൊടൊപ്പം തന്നെ ഫിറ്റ്‌നസിന് വേണ്ട ചില നിര്‍ദേശങ്ങളും അബു നല്‍കുന്നു:
അധ്വാനം തന്നെയാണ് ഫിറ്റ്‌നസിനു വേണ്ടത്; എങ്കിലും ചില ടിപ്‌സ്
മമ്മൂട്ടിയെ ആലോചിക്കുക- വ്യായാമം കൊണ്ടും ചിട്ടയാര്‍ന്ന ഭക്ഷണം കൊണ്ടുംഎന്തു ഗുണമെന്നു ചിന്തിക്കുന്നവര്‍ മമ്മൂട്ടിയെ ഓര്‍ക്കുക. അതു പോലെയാകാന്‍കൊതിയില്ലേ?
നോ പറയാന്‍ ശീലിക്കുക- പലരും പലതും ഉണ്ടാക്കിത്തരാനുണ്ടാകും. നിര്‍ത്തിയോ കിടത്തിയോ പൊരിച്ചു തന്നെന്നിരിക്കും... നോ എന്നു പറഞ്ഞു ശീലിക്കുക
യെസ് എന്നു പറഞ്ഞ് പഠിക്കുക- രാവിലെ തന്നെ എഴുന്നേറ്റ് വ്യായാമത്തിനു മടി വേണ്ട. യെസ്, ഞാന്‍ വ്യയാമം ചെയ്തിരിക്കും എന്നു പറഞ്ഞ് ദിനം തുടങ്ങുക
നല്ലവണ്ണം കുടിക്കുക- നല്ല ഫിറ്റ്‌നസിനു വേണ്ടത് നല്ല കുടിയാണ്. ശുദ്ധമായ വെള്ളം. മദ്യം വേണ്ട
ഒന്നാം തീയതികളാണു വില്ലന്‍മാര്‍- മനുഷ്യനെ വ്യായാമത്തില്‍ നിന്ന് വിട്ടുനിര്‍ത്തുന്ന പ്രധാന വില്ലന്‍ ഒന്നാം തീയതിയാണ്. അടുത്ത ഒന്നാം തീയതിമുതല്‍ വ്യായാമം തുടങ്ങും എന്നു പ്രതിജ്ഞ ചെയ്യുന്നവരാണ് മടിയന്‍മാരാകുന്നത്. തീരുമാനിച്ചാല്‍ നാളെത്തന്നെ വ്യായാമം തുടങ്ങുക.
ഫിറ്റ്‌നസിന് ഗുളികയില്ല, പൗഡറും- ഗുളികയോ പൗഡറോ കഴിച്ച് ഫിറ്റ്‌നസ് കൂട്ടാന്‍ ആകില്ല. വിയര്‍പ്പ് നിലത്തു വീഴാതെ ഒരു പായ്ക്കും വരില്ലയെന്നും അബു പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha