മലയാള സിനിമ തന്നെ ഐറ്റം ഡാല്‍സുകാരിയായി കാണുന്നുവെന്ന് നടി ഷംന കാസിം

മലയാള സിനിമ തന്നെ അവഗണിക്കുകയാണെന്ന് നടി ഷംനാകാസിം. കഴിവുള്ള നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും അവരെയെല്ലാം കേരളത്തിലെ സംവിധായകര്‍ അവഗണിക്കുക യാണെന്നാണ് തെന്നിന്ത്യന്‍ നടി ഷംന കാസിം പറയുന്നത്. സംസ്ഥാനത്ത് എത്ര നടികളുണ്ടെങ്കിലും സംവിധായകര്‍ തങ്ങളുടെ ചിത്രങ്ങളിലേക്ക് അന്യ സംസ്ഥാന നടികളെ അഭിനയിപ്പിക്കാനാണ് താല്‍പര്യം കാണിക്കുന്നതെന്നും ഷംന പറഞ്ഞു.
തനിക്ക് മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമില്ല. തമിഴ് തെലുങ്ക് സിനിമ
തന്നെ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ രണ്ട് ഭാഷകളിലുമായി നിരവധി ശക്തമായ കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും തന്റെ കരിയര്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും ഷംന വ്യക്തമാക്കി. കേരളത്തില്‍ എല്ലാവരും തന്നെ ഐറ്റം ഗേളായി കാണുബോള്‍ തമിഴ്‌തെലുങ്ക് പ്രേക്ഷകര്‍ക്ക് താന്‍ അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. അവിടെ താന്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷവും ഗ്ലാമറിന് പ്രാധാന്യമില്ലാത്ത വേഷവുമാണ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് തന്നെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്തായാലും താന്‍ അതില്‍ സന്തുഷ്ടയാണെന്നും ഷംന വ്യക്തമാക്കി.
രാജധിരാജയിലെ ഐറ്റം ഡാന്‍സിന് ശേഷം മലയാളത്തില്‍ നിന്നും തനിക്ക് അത്തരത്തിലുള്ള ഒത്തിരി വേഷങ്ങള്‍ വന്നിരുന്നുവെന്നും ഷംന അറിയിച്ചു. പക്ഷെ ഒരു ഐറ്റം ഡാന്‍സ് നടിയായി ടാഗ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലാത്തതുകൊണ്ട് ഒക്കെ ഒഴിവാക്കുകയായിരുന്നു. അതേസമയം മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജയില്‍ ചുവട് വയ്ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ഷംന കാസിം പറഞ്ഞു. അടുത്തതായി പേരിട്ടിട്ടില്ലാത്ത ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഷംന. വരുണ്‍ സന്ദേശാണ് ചിത്രത്തിലെ നായകന്‍.
സംവിധായകന്‍ രാജേഷ് പിള്ളയ്‌ക്കെതിരെ നടി ഷംന കാസിം ആരോപണവുമായി രംഗത്തെത്തിയിട്ട് അധിക നാളായില്ല. മിലിയില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറച്ച് തന്നെ ചതിച്ചെന്നായിരുന്നു ഷംനയുടെ ആരോപണം. തന്നോട് കഥ പറഞ്ഞപ്പോള്‍ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്ന പ്രാധാന്യം പിന്നീട് നഷ്ടപ്പെട്ടതായി ഷംന ആരോപിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും സീനുകളും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ചാണ് നടി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha