ആഷിക് അബു ഉറപ്പിച്ചു, റാണി പത്മിനിയില്‍ മഞ്ജു തന്നെ

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമായ റാണി പത്മിനിയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍വാങ്ങിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിക്ക് അബു രംഗത്തെത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ പിന്‍വാങ്ങിയെന്ന വാര്‍ത്ത വ്യാജമാണെന്നും ആഷിഖ് പറഞ്ഞു. റാണി പത്മിനിയില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപ പ്രതിഫലം ചോദിച്ചതായാണ് വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും ആഷിക് പറഞ്ഞു. കൂടാതെ ചിത്രത്തിലേക്ക് ആഷിക് അബു കാസ്റ്റിങ് കോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിട്ടുമുണ്ട്.
മഞ്ജുവിന്റെയും റിമയുടെയും കുട്ടിക്കാലം അവതരിപ്പിക്കാന്‍ രൂപസാദൃശ്യമുള്ള പെണ്‍കുട്ടികളെ തേടിയാണ് ഇത്. ഇതോടെ റാണി പത്മിനിയില്‍ മഞ്ജുവും റിമയും തന്നെ ടൈറ്റില്‍ റോളിലെത്തുമെന്ന് ഉറപ്പായതായാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യറും റിമ കല്ലിങ്കലും തന്നെയാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആഷിക് പറഞ്ഞു. റാണി പത്മിനിയുടെ ചിത്രീകരണം ഏപ്രില്‍ പകുതിയോടെ ആരംഭിക്കും. അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. രണ്ടുപേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്.
കൊച്ചിയില്‍ നിന്ന് തുടങ്ങി ഡല്‍ഹി വഴി ഹിമാചല്‍ പ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു ഫീല്‍ഗുഡ് ട്രാവല്‍മൂവിയായിരിക്കും റാണിപത്മിനിയെന്ന് ആഷിക് പറയുന്നു. നായകനെന്ന് പറയാവുന്ന കഥാപാത്രങ്ങള്‍ ആരും തന്നെയില്ല എന്നും ആഷിഖ് പറഞ്ഞു. രണ്ടു സ്ത്രീകളെ, അവരുടെ ജീവിതത്തെ, അനുഭവങ്ങളെ ഒക്കെക്കുറിച്ചാണ് ഈ ചിത്രം. മഞ്ജുവിന്റെ തിരിച്ച് വരവിലെ മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























