എന്റെ പ്രണയം തന്നെയാണ് തന്റെ സിനിമയെന്ന് 100 ഡെയ്‌സ് ഓഫ് ലൗവിന്റെ സംവിധായകനും പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനുമായ ജനൂസ് മുഹമ്മദ്

എന്റെ പ്രണയമാണ് തന്റെ സിനിമയെന്ന് 100 ഡെയ്‌സ് ഓഫ് ലൗവിന്റെ സംവിധായകനും പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനുമായ ജനൂസ് മുഹമ്മദ്. താന്‍ ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ വിശഷങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവെക്കുകയായായിരുന്നു ജനൂസ്. പ്രണയത്തില്‍ പൊതിഞ്ഞ് ചിത്രം തിയേറ്ററുകളിലെത്തുന്നതോടൊപ്പം തന്നെ സംവിധായകന്റെ മനസിലെ പ്രണയവും പൂവണിയാന്‍ പോകുകയാണന്ന വിവരവും ജനൂസ് പങ്കുവെച്ചു. ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖര്‍- നിത്യ ജോഡികള്‍ ഒരുമിക്കുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലൗവ്.
നൂറു ദിവസത്തില്‍ അരങ്ങേറുന്ന ഒരു പ്രണയ കഥയാണ് ഇത്. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ബെംഗളൂരുവിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എന്റെ സിനിമയിലെ കാരക്ടറിന് ഏറ്റവും അനുയോജ്യമായ മുഖം ദുല്‍ഖറിന്റേതു തന്നെയായിരുന്നു. അതാണ് ദുല്‍ഖറിനെ സെലക്ട് ചെയ്തത്. കഥയെഴുതുമ്പോള്‍ മനസില്‍ കണ്ടതും ദുല്‍ഖറിനെ മാത്രമായിരുന്നുവെന്നും ജനൂസ് പറഞ്ഞു.
ക്രിയേറ്റീവായ ഒരുപാട് കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. ഫിലിം തുടങ്ങിയ സമയത്ത് പൂജയ്ക്കു വേണ്ടി അച്ഛന്‍ വന്നിരുന്നു. അല്ലാതെ അച്ഛന്‍ തന്റെ സെറ്റില്‍ വന്നിട്ടില്ല. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്ന രീതിയില്‍ വലിയ സന്തോഷമുണ്ട്. ഇനിയെല്ലാ തീരുമാനങ്ങളും ഇരിക്കുന്നത് ഓഡിയന്‍സിന്റെ കൈകളിലാണ്. അവരുടെ ജഡ്ജ്‌മെന്റ് എങ്ങനെയായിരിക്കും എന്നാണ് അറിയേണ്ടത്. കുടുംബസമേതം പോയി കാണാവുന്ന നല്ലൊരു ചിത്രമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ നല്ല മൊമന്റ്‌സും ചിത്രത്തിലുണ്ട്. ഇനിയെല്ലാം അവര്‍ തന്നെ തീരുമാനിക്കട്ടേ.
സിനിമയോടൊപ്പം തന്റെ പ്രണയവും ഏപ്രില്‍ ആറിന് സഫലമാകാന്‍ പോകുകയാണ്. ഒരു ലൗ കം അറേഞ്ച്ഡ് മാര്യേജ് ആണ്. കോഴിക്കോടാണ് പെണ്‍കുട്ടിയുടെ വീട്. പേര് സല്‍ഫ. ഫാഷന്‍ ഡിസൈനറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha