മഞ്‌ജു വാര്യര്‍ ഡോട്ട് കോം; മഞ്‌ജുവിന്റെ വെബ്‌സൈറ്റ് ഇന്നു മുതല്‍

സ്വന്തമായി വെബ്‌സൈറ്റ് തയ്യാറാക്കി മലയാളത്തിന്റെ പ്രിയ നായിക മഞ്‌ജു വാര്യര്‍ സൈബര്‍ സ്‌പേസിലേക്ക്. മഞ്‌ജു അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ നീക്കം. അഭിനയത്തില്‍ നിന്ന് പിന്‍മാറിയിട്ട് വര്‍ഷങ്ങളായെങ്കിലും അടുത്ത കാലത്താണ് മഞ്‌ജു പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇതോടെ മഞ്‌ജുവും ദിലീപും വിവാഹമോചിതരാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായി.
നൃത്തപരിപാടികളില്‍ ഈ വര്‍ഷം മഞ്‌ജു സജീവമായിരുന്നു. സിനിമയിലേക്കും തിരിച്ചു വരും എന്ന വ്യക്തമായ സൂചനകള്‍ മഞ്‌ജു നല്‍കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി തന്നെയാണ് സൈബര്‍സ്‌പേസില്‍ മഞ്‌ജു സജീവമാകുന്നതെന്നാണ് മല്ലു പാപ്പരാസികള്‍ പറയുന്നത്.
www.manjuwarrier.com എന്നാണ് വെബ്‌സൈറ്റിന്റെ പേര്. മഞ്‌ജുവിന്റെ നൃത്തപരിപാടികളുടെ വീഡിയോകളും, സിനിമകളുമായിരിക്കും വെബ്‌സൈറ്റില്‍ പ്രധാനമായി ഉണ്ടാകുക. ശനിയാഴ്‌ചമുതല്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകും.. അമിതാഭ്ബച്ചനെയും സല്‍മാന്‍ഖാനെയുംപോലുള്ള ബോളിവുഡ് പ്രമുഖരുടെയും ലോകോത്തര സ്‌പോര്‍ട്‌സ് താരങ്ങളുടെയും ഡിജിറ്റല്‍ സ്‌പേസ് സ്വന്തമാക്കിയ സി.എ. മീഡിയയെന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് നിയന്ത്രിക്കുക.
https://www.facebook.com/Malayalivartha