സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹന്‍ദാസ് ഒരുക്കിയ 'മൂത്തോന്‍'

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പോലും പ്രശംസ നേടി. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ തേടി പുതിയ നേട്ടം കൂടി എത്തിയിരിക്കുകയാണ്.
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ലക്ഷ ദ്വീപില്‍ നിന്നും തന്റെ മൂത്ത സഹോദരനെ തേടി ബോംബെയിലെക്ക് വരുന്ന മുല്ല എന്ന കുട്ടിയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
https://www.facebook.com/Malayalivartha