Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...

04 DECEMBER 2025 05:44 PM IST
മലയാളി വാര്‍ത്ത

ബിഗ് ടിക്കറ്റ് സീരീസ് 281 ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക്. സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരനും മലയാളിയുമായ രാജൻ പിവിയെ തേടിയാണ് കോടികളുടെ ഭാഗ്യം എത്തിയിരിക്കുന്നത്. നവംബറിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം അഥവാ 61 കോടി രൂപയാണ് രാജൻ സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 3-ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ഈ പ്രഖ്യാപനം. രാജൻ തന്റെ '282824' എന്ന ടിക്കറ്റ് നവംബർ 9നാണ് വാങ്ങിയത്.

“സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ ഇത്തവണ ബിഗ് ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സന്തോഷം അതിരുകവിഞ്ഞു. ഞാൻ ചിന്തിച്ചത് എങ്ങനെയാകും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും പ്രതികരിക്കുക എന്നതായിരുന്നു. ഞങ്ങൾ എല്ലാവർക്കും ഒരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണിത്.” – പി.വി. രാജൻ പറയുന്നു.

16 സുഹൃത്തുക്കൾക്കൊപ്പമാണ് പി.വി. രാജൻ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തനിക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് ജീവകാരുണ്യപ്രവർത്തികൾ നടത്തും. ഒരു ഭാഗം കുടുംബത്തിനായി ചെലവഴിക്കും. – വിജയി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള 52 വയസുകാരനായ രാജൻ, കഴിഞ്ഞ 30 വർഷമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായി ജോലി ചെയ്‌തു വരികയായിരുന്നു. 15 വർഷത്തോളമായി ബിഗ് ടിക്കറ്റിന്റെ ഉപഭോക്താവാണ് അദ്ദേഹം. സുഹൃത്തുക്കളുടെ നിർദ്ദേശത്തിലാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്. 16 അടുത്ത സുഹൃത്തുക്കളുടെ കൂട്ടത്തിനൊപ്പം എന്ന നിലയിൽ ഇതൊരു പതിവായി മാറി.

'15 വർഷം മുൻപാണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് സുഹൃത്തുക്കളിലൂടെ അറിഞ്ഞത്. തത്സമയ നറുക്കെടുപ്പുകൾ സ്ഥിരമായി കാണുകയും വിജയികളുടെ കഥകൾ വാർത്തകളിൽ പിന്തുടരുകയും ചെയ്‌തത്‌ എന്റെ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു' എന്നായിരുന്നു രാജൻ ആദ്യമായി പ്രതികരിച്ചത്. ഈ ടിക്കറ്റ് തന്റെ സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയെതെന്നും അദ്ദേഹം അറിയിച്ചു. ' ശരിക്കും പറഞ്ഞാൽസമ്മാനം നേടിയെന്ന് അറിയിച്ചുള്ള വിളി വന്നപ്പോൾ സന്തോഷവും അതിശയവും എന്നെ കീഴടക്കുകയായിരുന്നു. എന്റെ കൂട്ടുകാരും കുടുംബവും എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചിന്ത. ഇത് ഞങ്ങളെല്ലാവർക്കും ഒരു സ്വപ്‌നസാക്ഷാത്കാരമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.



സെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് റൂബൽ ആണ്. അബുദാബിയിലാണ് റൂബൽ താമസിക്കുന്നത്. അദ്ദേഹവും സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. (ടിക്കറ്റ് നമ്പർ: 020002) അബുദാബിയിൽ താമസിക്കുന്ന റൂബൽ നവംബർ 17നാണ് ടിക്കറ്റ് വാങ്ങിയത്.

ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 3-നാണ് ലൈവ് ഡ്രോ. അതേ ദിവസം സമാശ്വാസ സമ്മാനമായി അഞ്ച് ഭാഗ്യശാലികൾക്ക് 50,000 ദിർഹംവീതം ലഭിക്കും.

ഡിസംബറിൽ ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും. അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 100,000 ദിർഹംവീതം നേടാം. ഡിസംബർ 1-നും 24-നും ഇടയ്ക്ക് ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ദി ബിഗ് വിൻ മത്സരത്തിലേക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് ജനുവരി 3-ന് നടക്കുന്ന ലൈവ് ഡ്രോ കാണാം. കൂടാതെ 50,000 മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും സ്വന്തമാക്കാം. ജനുവരി ഒന്നിന് മത്സരാർത്ഥികളുടെ പേരുകൾ പുറത്തുവിടും.

ഡ്രീം കാർ സീരീസിൽ ജനുവരി 3-ന് ബി.എം.ഡബ്ല്യു 430ഐ ആണ് നൽകുന്നത്. ഫെബ്രുവരി 3-ന് ബി.എം.ഡബ്ല്യു എക്സ്5 നൽകും. കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനാണ് സമ്മാനം നേടിയത്. നവംബർ 3-ന് നടന്ന നറുക്കെടുപ്പിൽ, ബിഗ് ടിക്കറ്റ് അബുദാബി ജാക്ക്‌പോട്ടിൽ 25 മില്യൺ ദിർഹം നേടിയത് അബുദാബിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ശരവണൻ വെങ്കിടാചലം ആയിരുന്നു. ഇന്നലെ ജാക്ക്‌പോട്ട് വിജയിയുടെ ടിക്കറ്റ് തിരഞ്ഞെടുക്കാൻ ശരവണനും ബിഗ് ടിക്കറ്റിന്റെ സെറ്റിൽ എത്തിയിരുന്നു. അതേസമയം, ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പരമ്പര തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends