ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...

കുവൈത്തിലെ അൽ-ഖസർ മേഖലയിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ഏഷ്യൻ സ്വദേശിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്റ ആശുപത്രിയിലെ സുരക്ഷാ ചെക്ക്പോയിന്‍റിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട് സന്ദേശം ലഭിച്ചിരുന്നു. തുടർ നടപടിയെന്ന നിലയിൽ സുരക്ഷാ വിഭാഗം ആശുപത്രിയിലെ ഐസിയുവിലേക്ക് എത്തി പരിക്കേറ്റയാളെ പരിശോധിച്ചു.
അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തന്നെ ക്രൂരമായി മർദ്ദിച്ചതായും തനിക്ക് അറിയാവുന്ന വ്യക്തികൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം അന്വേഷകർക്ക് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ആക്രമണത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുന്നു
ഇന്ത്യക്കാരനെ ലക്ഷ്യമിട്ട് നടന്ന ഈ ക്രൂരാക്രമണം കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ആശങ്ക പരത്തിയിരിക്കുകയാണ്. ഉത്തരവാദികളെ വേഗത്തിൽ പിടികൂടുകയും, ആക്രമണത്തിന്റെ യഥാർത്ഥ പശ്ചാത്തലം പുറത്തുകൊണ്ടുവരുകയും ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകി. പരിക്കേറ്റയാൾ ഇപ്പോൾ ജഹ്റ ആശുപത്രിയിൽ ചികിൽസയിൽ തുടരുന്നു. ഈ പശ്ചാത്തലത്തിൽ കുവൈത്തിൽ മയക്കുമരുന്ന് നിയമം ശക്തമാക്കുന്നു . മയക്കുമരുന്നിൻ്റെ നേരിയ അളവ് പോലും കുറ്റകൃത്യമായി മാറും:
കുവൈത്ത് പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം സമൂഹത്തിലെ ഏറ്റവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നതിലെ സുപ്രധാനമായ മുന്നേറ്റമാണെന്ന് ലഹരിവസ്തു നിയന്ത്രണ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ് പറഞ്ഞു . 30 വർഷത്തിലധികം പഴക്കമുള്ള പഴയ നിയമം നിലവിലെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബർ 15-ന് പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം, 13 അധ്യായങ്ങളിൽ 84 ആർട്ടിക്കിളുകളുള്ള സമഗ്രമായ ഒരു നിയമ ചട്ടക്കൂട് നൽകുന്നുണ്ടെന്ന് ബ്രിഗേഡിയർ ജനറൽ ഖബസാർഡ് വ്യക്തമാക്കി.
ഈ അധ്യായങ്ങളിൽ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ, പ്രതിരോധം, ചികിത്സാ മാർഗ്ഗങ്ങൾ, മെഡിക്കൽ ഉപയോഗം നിയന്ത്രിക്കൽ, ലഹരിവസ്തുക്കളുടെ വിതരണം നിരീക്ഷിക്കൽ എന്നിവയെല്ലാം. പഴയ നിയമം പ്രധാനമായും ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ ലഹരിവസ്തുക്കളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ക്രിസ്റ്റൽ മെത്ത്, സിൻ്ററ്റിക് കന്നാബിനോയിഡുകൾ പോലുള്ള ലഹരിവസ്തുക്കൾ അതിൻ്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ശരീരത്തിൽ മയക്കുമരുന്നിൻ്റെ നേരിയ അളവ് പോലും കുറ്റകൃത്യമായി കണ്ടെത്തും.
പുതിയ നിയമം ഈ അപകടകാരികളായ സിന്തറ്റിക് മരുന്നുകളെ സൈക്കോട്രോപിക് വസ്തുക്കളുടെ ഏകീകൃത പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ എല്ലാ ലഹരിവസ്തുക്കൾക്കും സൈക്കോട്രോപിക് വസ്തുക്കൾക്കും ഒരേപോലെയുള്ള ശിക്ഷകൾ നിലവിൽ വരും.
https://www.facebook.com/Malayalivartha


























