രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം

ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്‌ഐടി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തുവെന്നും കോടതിയില്‍ ഹാജരാക്കാനാണ് നീക്കവുമെന്നുമാണ് സൂചന. രാഹുല്‍ കര്‍ണാടക സുള്ള്യയില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഇവിടെ നിന്നു കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. പൊലീസിനെ വിന്യസിച്ചതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.
ഇന്നലെയും ഇന്നും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























