Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേവാസുരത്തിലെ കണ്ണിറുക്ക് മോഹന്‍ലാലിന്റെ മനോധര്‍മം

02 JULY 2015 04:59 PM IST
മലയാളി വാര്‍ത്ത.

ദേവാസുരത്തിലെ \'അംഗോപാംഗം സ്വരമധുരം...\' എന്നുതുടങ്ങുന്ന ഗാനരംഗം ഷൂട്ട് ചെയ്തപ്പോഴാണ് മോഹന്‍ലാല്‍ എന്ന നടന്റെ ഉള്‍ക്കാഴ്ച ബോധ്യമായതെന്ന് സംവിധായകന്‍ ഐ.വി ശശി. ഒരു ഷോട്ടില്‍ പക്കമേളക്കാരുടെ കൂട്ടത്തിലിരിക്കുന്ന ഒരു സ്ത്രീയെ നോക്കി ലാല്‍ കണ്ണിറുക്കുന്നുണ്ട്. സത്യത്തില്‍ അത് സംവിധായകന്‍ പറഞ്ഞിട്ടൊന്നുമല്ല ചെയ്തത്. അത് താരത്തിന്റെ സംഭാവനയായിരുന്നു.
ഒരു കോംമ്പിനേഷന്‍ സീനായിട്ടാണ് അത് ആദ്യം ചിത്രീകരിച്ചത്. അതും ഒരു ലോംഗ് ഷോട്ടില്‍. ലാലില്‍നിന്ന് ഇങ്ങനെയൊരു പ്രകടനം വന്നപ്പോള്‍ സംവിധായകന്‍ അത് ക്ലോസപ്പിലെടുത്തു. ഒപ്പം ആ സ്ത്രീയുടെ റിയാക്ഷനും ക്ലോസപ്പില്‍ പകര്‍ത്തി. അത് പ്രേക്ഷകര്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്തു. ആ രണ്ട് ക്ലോസപ്പ് ഷോട്ടുകളും വയ്ക്കാന്‍ നിര്‍ബന്ധിച്ചത് ലാലിന്റെ പ്രകടനമായിരുന്നു.
തന്നെ പോലീസ് ജീപ്പില്‍ കയറാന്‍ നിര്‍ബന്ധിക്കുന്ന എസ്.ഐയുടെ തോളില്‍ കൈവച്ചുകൊണ്ട് നീലകണ്ഠന്‍ പറയുകയാണ്, \'എന്റെ ഭീഷണീന്ന് പറഞ്ഞാ ചില ഊച്ചാളി രാഷ്ട്രീയക്കാരുടെ കൂട്ട് സ്ഥലം മാറ്റിക്കളയും എന്നൊന്നുമല്ല, കൊന്നുകളയും ഞാന്‍ മടിക്കില്ല...ട്ടോ.\'
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ലാലൊരു ഇളകിയാട്ടം നടത്തേണ്ട സന്ദര്‍ഭമാണ് അതെന്ന് സംവിധായകന് തോന്നി. ഇക്കാര്യം ലാലിനോട് പറയുകയും ചെയ്തു. എന്നിട്ടാണ് ഷോട്ട് വച്ചത്. ആക്ഷനും പറഞ്ഞു. പക്ഷേ ലാലില്‍നിന്ന് ഉണ്ടായത് കുറേക്കൂടി പതിഞ്ഞ പ്രകടനമാണ്. അതുകൊണ്ട് ഒരിക്കല്‍കൂടി എടുക്കാമെന്ന് ലാലിനോട് പറഞ്ഞു. ശരിയെന്ന് ലാലും സമ്മതിച്ചു. രണ്ടാമത്തെ ടേക്കിലും ആദ്യത്തെ പ്രകടനമാണ് ആവര്‍ത്തിക്കപ്പെട്ടത്. പിന്നെയൊരു റീ ടേക്കിന് പോയില്ല. പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. ഇതിനെക്കാള്‍ മികച്ച ഒരു പ്രകടനം ആ സന്ദര്‍ഭത്തിന് വേറെയുണ്ടാകാനില്ലെന്നും സംവിധായകന് തോന്നി. അതാണ് മോഹന്‍ലാല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (17 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (25 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (41 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (56 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends