Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഷൂട്ടിംഗ് കഴിഞ്ഞപ്പോ ബസ് വിട്ടുപോകാന്‍ ഭയങ്കര വിഷമം തോന്നി. ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ബസിലായിരുന്നു. അങ്ങനെ ബസുമായി ഭയങ്കരമായിട്ടുളള ഒരു അടുപ്പം ഉണ്ട്. അന്ന് ബസ് ഇടാനുളള സൗകര്യമുണ്ടായിരുന്നെങ്കില്‍ അതു വാങ്ങിയേനെ...' പറക്കുംതളിക ചിത്രത്തിലെ ആ സംഭവം ഓർത്തെടുത്ത് ഹരിശ്രീ അശോകൻ

08 JULY 2021 04:43 PM IST
മലയാളി വാര്‍ത്ത

റിലീസ് ചെയ്ത ഇരുപത് വര്‍ഷമായിട്ടും മലയാളികള്‍ക്ക് ഇന്നും മടുക്കാത്ത സിനിമയാണ് പറക്കുംതളിക. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചിത്രത്തില്‍ ദിലീപിനും ഹരിശ്രീ അശോകനും പുറമെ കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലീംകുമാര്‍, ബാബു നമ്ബൂതിരി, നിത്യാ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വിആര്‍ ഗോപാലകൃഷ്ണനാണ് തിരക്കഥാകൃത്ത്.

എന്നാൽ താരങ്ങള്‍ക്കൊപ്പം താമരാക്ഷന്‍ പിളള ബസും ചിത്രത്തിലെ പ്രധാന കഥാപാത്രമായിട്ടാണ് എത്തിയത്. അതേസമയം റിലീസിന് ശേഷം പറക്കുംതളികയിലെ ആ ബസിന് എന്ത് സംഭവിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ താഹയും നിര്‍മ്മാതാവ് എംഎം ഹംസയും.

നല്ലൊരു ബസ് തന്നെ ചിത്രീകരണത്തിന് വേണം എന്നുണ്ടായിരുന്നു എന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി. 'സര്‍വ്വീസുളള ബസ് തന്നെയായിരിക്കണം ചിത്രീകരണത്തിന് വേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വന്ന സമയത്താണ് തെങ്ങണ വഴി കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ബസ് കണ്ടത്. അങ്ങനെ ഞങ്ങള്‍ രണ്ട് ടിക്കറ്റ് എടുത്ത് അതില്‍ കേറി'.

'അതില് യാത്ര ചെയ്തപ്പോള്‍ മനസ്സിലായി നമുക്ക് പറ്റിയ ബസാണെന്ന്. അങ്ങനെ ബസുടമയുമായി സംസാരിച്ച്‌ അന്ന് തന്നെ മുഴുവന്‍ തുകയും കൊടുത്ത് വാങ്ങിച്ചു. അന്ന് തന്നെ അവിടെ നിന്നും ബസ് എടുത്തു', എംഎം ഹംസ പറഞ്ഞു. ചിത്രീകരണത്തിന് വേണ്ടി നിരവധി മാറ്റങ്ങളാണ് ബസില്‍ വരുത്തിയതെന്ന് സംവിധായകന്‍ താഹ പറയുന്നു. 'ബസിന്റെ നാലും സൈഡും ഉയര്‍ത്താം. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങള്‍ വരുത്തി. രണ്ട് പാര്‍ട്ടാണ് ആ ബസ്. ബസ് മുഴുവനായിട്ട് അതിന്റെ മുകള്‍ ഭാഗം വേണെങ്കില്‍ എടുത്ത് മാറ്റം'.

'പിന്നെ നമുക്ക് ആവശ്യമുളളപ്പോള്‍ അത് സ്‌ക്രൂ ചെയ്ത് ടൈറ്റ് ചെയ്ത് വെക്കുകയും ചെയ്യാം. എന്നാല്‍ ബസ് കണ്ടാല്‍ ഇങ്ങനെയൊന്നും ചെയ്തതായി തോന്നില്ല', താഹ പറഞ്ഞു. 'മാറ്റങ്ങള്‍ക്കൊപ്പം ബസ് റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് പെര്‍മിറ്റുളള ഒരു ബസ് വാങ്ങാം എന്ന ചിന്തയില്‍ എത്തിയതെന്ന് എംഎം ഹംസ പറഞ്ഞു. പറക്കും തളികയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ബസ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആയെന്നും' നിര്‍മ്മാതാവ് പറയുകയുണ്ടായി.

'റൂട്ട് പെര്‍മിറ്റുളളതിനാല്‍ പഴയ റൂട്ടില്‍ ഓടിക്കാമെന്ന് ആലോചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന സംശയമായിരുന്നു. വെറുതെ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് ബസ് വാങ്ങാന്‍ ആഗ്രഹവുമായി എത്തിയ നാഗര്‍കോവിലുകാരന് കൊടുത്തത്', എന്നും നിര്‍മ്മാതാവ് പറഞ്ഞു.

അതേസമയം ഷൂട്ടിംഗ് കഴിഞ്ഞപ്പോ ബസ് വിട്ടുപോകാന്‍ ഭയങ്കര വിഷമം തോന്നിയെന്ന് ഹരിശ്രീ അശോകനും പറഞ്ഞു. 'കാരണം ഞങ്ങള്‍ ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ബസിലായിരുന്നു. അങ്ങനെ ബസുമായി ഭയങ്കരമായിട്ടുളള ഒരു അടുപ്പം ഉണ്ട്. അന്ന് ബസ് ഇടാനുളള സൗകര്യമുണ്ടായിരുന്നെങ്കില്‍ അതു വാങ്ങിയേനെ എന്നും' ഹരീശ്രി അശോകന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends