Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളോടുള്ള ഭാഗ്യലക്ഷ്മിയുടെ മനോഭാവമോ ഇത് ? ഇവിടുത്തെ സദാചാരവാദികൾ അവര്‍ക്ക് വീട് കൊടുക്കില്ലെന്ന് മാത്രമല്ല, അവരെ പുച്ഛിച്ച് ദ്രോഹിക്കുകയും ചെയ്യും ; കാബറെ ഡാൻസറുകൾക്കൊപ്പമുള്ള അനുഭവം പങ്കുവച്ചപ്പോൾ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ !

30 JULY 2021 11:09 AM IST
മലയാളി വാര്‍ത്ത

ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമാ ഇൻഡസ്ട്രയിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത കലാകാരിയാണ് ഭാഗ്യലക്ഷ്മി. വ്യക്തി ജീവിതത്തിൽ വ്യക്തമായ നിലപാട് കാത്തുസൂക്ഷിക്കുന്നത് കൊണ്ടുതന്നെ നിരവധി വിമർശനങ്ങൾക്കും താരം ഇരയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, എന്തിനെയും നേരിടാനുള്ള ശക്തമായ മനഃസാന്നിധ്യമുള്ള സ്ത്രീയാണ് ഭാഗ്യലക്ഷ്മി എന്ന് ഇതുവരെ കടന്നുപോയ വഴികളിലൂടെയൊക്കെ ആരാധകർക്ക് മുന്നിൽ തെളിയിച്ചുതന്നിട്ടുമുണ്ട്.

 

ബിഗ് ബോസ് മൂന്നാം സീസണിലെ മുതിർന്ന അംഗം ആയപ്പോഴായിരുന്നു ഭാഗ്യലക്ഷമി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബിഗ് ബോസിലൂടെ കൂടുതൽ ആരാധകർക്ക് ഭാഗ്യലക്ഷ്മി സുപരിചതയായി. ഷോയുടെ 49ാം എപ്പിസോഡിലാണ് ഭാഗ്യലക്ഷ്മി പുറത്തായത്. ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം ഫൈനല്‍ വരെ എത്തുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു . എന്നാല്‍ ഷോയിൽ നിന്നപ്പോൾ പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരുകയും, പകുതി എത്തിയപ്പോള്‍ തന്നെ നടിക്ക് മടുക്കുകയും ചെയ്തിരുന്നു.

 

അതേസമയം വര്‍ഷങ്ങളായി സിനിമാ ഇന്‍ഡസ്ട്രിയിലുളള ഭാഗ്യലക്ഷ്മി , നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. സൂപ്പര്‍താര സിനിമകള്‍ മുതല്‍ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് വരെ നടി ശബ്ദം നല്‍കി. മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യലക്ഷ്മി അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇപ്പോഴും ഡബ്ബിംഗ് രംഗത്ത് സജീവമാണ് അവര്‍.

 


എന്നാൽ ഇപ്പോൾ ഭാഗ്യലക്ഷ്മി വാർത്താ കോളങ്ങളിൽ നിറഞ്ഞിരിക്കുന്നത് കേരളത്തിലുള്ളവരുടെ മനോഭാവത്തെ കുറിച്ചോർത്ത് വിലപിച്ചുകൊണ്ടാണ് . കേരളത്തിലെ ജനങ്ങളുടെ മനോഭാവം കണ്ട് പേടിയാവുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞിരിക്കുന്നത് . ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത സമയത്തെ അനുഭവമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.

 

 

 

 

"ഏത് സമയത്ത് ജോലി കഴിഞ്ഞ് വരുമ്പോഴും മദ്രാസിലുളളവര്‍ സംശയത്തോടെ നോക്കിയിരുന്നില്ലെന്ന് നടി പറയുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ബിംഗിന് മദ്രാസില്‍ പോവുമ്പോള്‍ കോടമ്പാക്കത്താണ് താമസിച്ചിരുന്നത്. അവിടെ താമസിച്ച സമയത്ത് തൊട്ടടുത്തുളള മസൂതി സ്ട്രീറ്റിലൂടെയായിരുന്നു പോയത്. ആ സ്ട്രീറ്റിലാണ് മിക്ക സിനിമകളിലും എത്താറുളള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താമസിച്ചത്.

 

ആ വഴി പോവുമ്പോള്‍ അവര്‍ മുറ്റമടിക്കുന്നതും പല്ല് തേക്കുന്നതുമൊക്കെ കാണാം,. സിനിമയില്‍ വലിയ സ്ഥാനമില്ലാത്ത ആളുകളാണെന്ന് പറഞ്ഞ് അവരെ ആരും പരിഹസിക്കുന്നതോ വിമര്‍ശിക്കുന്നതോ ചെയ്യുന്നതായി കണ്ടിട്ടില്ല. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തെ ഒരാള്‍ കാബറെ ഡാന്‍സറായിരുന്നു. മറ്റൊരാള്‍ ഐസ്ആര്‍ഒ ഉദ്യോഗസ്ഥനും, ഒരാള്‍ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനും, ഒരാള്‍ പൂജാരിയും ആയിരുന്നു.

 

എന്നാല്‍ ഞങ്ങളില്‍ ആരും കാബറെ ഡാന്‍സറുടെ കൂടെ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ല,. അവിടെ ആരെന്ത് ചെയ്താലും അത് മറ്റുളളവരുടെ വിഷയമല്ല. കാബറെ ഡാന്‍സര്‍ രാത്രി ഡാന്‍സ് കളിക്കാന്‍ പോവുമ്പോള്‍ അവരുടെ കുഞ്ഞിനെ ഞങ്ങളെല്ലാം മാറിമാറിയാണ് നോക്കിയത്. നമ്മുടെ കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ. അവര്‍ക്ക് വീട് കൊടുക്കില്ലെന്ന് മാത്രമല്ല, അവരെ പുച്ഛിച്ച് ദ്രോഹിക്കും ഇവിടത്തെ സദാചാരവാദികള്‍ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

 

സാമൂഹിക വിഷയങ്ങളിലും മറ്റും തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കാറുളള താരം കൂടിയാണ് ഭാഗ്യലക്ഷ്മി. അഭിനേത്രി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയാണ് അവര്‍. 4000ത്തില്‍ അധികം സിനിമകളില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ കലാകാരിയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends