കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് പ്രേമം സിനിമ നല്‍കുന്നതെന്ന് കമല്‍
കേരളത്തിലെ യുവജനങ്ങളുടെ ഇടയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന പ്രേമം എന്ന സിനിമ തെറ്റായ സന്ദേശങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് സംവിധായകന് കമല്‍ പറഞ്ഞു. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. വ്യാജ സിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ വ്യക്തമാക്കി.
അതേസമയം പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ചോര്‍ത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്, കോവളം സ്വദേശി കുമാരന് എന്നിവരാണ് അറസ്റ്റിലായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്നു താത്കാലിക ജീവനക്കാരാണ് ഇവര്‍.
ഇന്നു പുലര്‍ച്ചെയാണ് മൂവരെയും ആന്റിപൈറസി സെല്‍ കസ്റ്റഡിയിലെടുത്തത്. സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha